Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അടിയന്തരാവസ്ഥയിലെ പോരാളികള്‍

ആര്‍. മോഹനന്‍ by ആര്‍. മോഹനന്‍
Jun 26, 2024, 05:00 am IST
in Article

49 വര്‍ഷം മുമ്പ് 1975 ജൂണ്‍ 25 -ാം തീയതി അര്‍ധരാത്രി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും അവരുടെ ഉപജാപകവൃന്ദങ്ങളും ചേര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചു. ഭരണഘടനയുടെ 352-ാം വകുപ്പ് റദ്ദുചെയ്തുകൊണ്ടുള്ള ഇന്ദിരയുടെ കത്തില്‍ അന്നത്തെ രാഷ്‌ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദ് ഒപ്പുവച്ചതോടെ ജനങ്ങളുടെ 7 മൗലികാവകാശങ്ങളും റദ്ദുചെയ്യപ്പെട്ടു.

ഈ സമയത്ത് ഇന്ദിരാ ഗാന്ധി രണ്ട് കരിനിയമങ്ങള്‍ ഉണ്ടാക്കി. 1. എംഐഎസ്എ- മെയിന്റനന്‍സ് ഓഫ് ഇന്ത്യ സെക്യൂരിറ്റി ആക്ട്. 2. ഡിഐആര്‍- ഡിഫന്‍സ് ഓഫ് ഇന്ത്യാ റൂള്‍സ്. രാജ്യത്ത് നിലനിന്നിരുന്ന നിയമപ്രകാരം ആരെ അറസ്റ്റ് ചെയ്താലും 24 മണിക്കൂറിനകം മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കണം എന്ന നിയമമാണ് എംഐഎസ്എയിലൂടെ ഇല്ലാതാക്കിയത്. മിസ പ്രകാരം ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാതെ വര്‍ഷങ്ങളോളം ജയിലില്‍ പാര്‍പ്പിക്കാമായിരുന്നു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉടനെതന്നെ ജയപ്രകാശ് നാരായണ്‍, മൊറാര്‍ജി ദേശായി, അടല്‍ബിഹാരി വാജ്‌പേയി, ലാല്‍കൃഷ്ണ അദ്വാനി, ചന്ദ്രശേഖര്‍, ചരണ്‍സിങ്, രാജ്‌നാരായണ്‍, മധുലിമായെ, വിജയലക്ഷ്മി പണ്ഡിറ്റ്, ആചാര്യ കൃപലാനി തുടങ്ങി 1000 ത്തിലധികം ദേശീയ നേതാക്കളെ കല്‍ത്തുറുങ്കിലടച്ചു. ആര്‍എസ്എസിനെ നിരോധിച്ചു. കോടതികളുടെ അധികാരങ്ങളും കവര്‍ന്നെടുത്തു. ചിന്താസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം,സംഘടനാ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം എന്നിവ എടുത്തുമാറ്റി. 2500 ഓളം ദേശീയപത്രങ്ങളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. കുല്‍ദീപ് നയ്യാര്‍, കെ.ആര്‍. മല്‍ക്കാനി, ബി.ജി. വര്‍ഗീസ് തുടങ്ങിയ പ്രമുഖ പത്രപ്രവര്‍ത്തകരെ തടവിലാക്കി.

അറസ്റ്റുചെയ്യപ്പെടുമ്പോള്‍ ‘വിനാശകാലേ വിപരീത ബുദ്ധി’ എന്നാണ് ജയപ്രകാശ് നാരായണന്‍ പറഞ്ഞത്. ഒരു പ്രവചനം പോലെ അത് ഇന്ദിരയുടെ പതനത്തിലേക്ക് നയിച്ചുവെന്നത് പില്‍ക്കാല ചരിത്രം.

ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് എതിര്‍ സ്ഥാനാര്‍ത്ഥി രാജ് നാരായണ്‍ കൊടുത്ത കേസില്‍ ഇന്ദിരാഗാന്ധിക്കെതിരെ അലഹബാദ് ഹൈക്കോടതിയുടെ വിധിയുണ്ടായി. അവരുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തിക്കൊണ്ടായിരുന്നു ചരിത്രപരമായ ആ വിധി. കോടതിവിധിക്കു വഴങ്ങുന്നതിനു പകരം ഇന്ദിരാഗാന്ധി ജനാധിപത്യം കാറ്റില്‍പറത്തി അധികാരത്തില്‍ തുടരാനാണ് തീരുമാനിച്ചത്. അങ്ങനെയാണ് 1975 ജൂണ്‍ 25 ന് അര്‍ധരാത്രി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അടിയന്തരാവസ്ഥാ വിരുദ്ധ സമരം നയിക്കുന്നതിനായി ജനസംഘം (ബിജെപി), സംഘടനാ കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് പാര്‍ട്ടി, ബിഎല്‍ഡി, സര്‍വ്വോദയ സംഘം എന്നീ സംഘടനകളുടെ നേതാക്കള്‍ ചേര്‍ന്ന് ‘ലോകസംഘര്‍ഷ സമിതി’ എന്ന സംഘടനയുണ്ടാക്കി. മൊറാര്‍ജി ദേശായി പ്രസിഡന്റും നാനാജി ദേശ്മുഖ് സെക്രട്ടറിയും അശോക് മേത്ത ഖജാന്‍ജിയുമായി. മറ്റു സംസ്ഥാനങ്ങളിലെ ചെറിയ പാര്‍ട്ടികളെല്ലാം ഇതില്‍ അംഗങ്ങളുമായി. ആ സമയത്തും കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാരനായ സി.അച്യുതമേനോന്‍ മുഖ്യമന്ത്രിയും ഇന്ദിരാഗാന്ധിയുടെ വിധേയനായ കെ. കരുണാകരന്‍ ആഭ്യന്തരമന്ത്രിയുമായിരുന്നു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ആദ്യകാലത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, സംഘടനാ കോണ്‍ഗ്രസ്, ജനസംഘം (ബിജെപി), സോഷ്യലിസ്റ്റ് പാര്‍ട്ടി, വിമതലീഗ്, കേരള കോണ്‍ഗ്രസ് എന്നീ കക്ഷികളും പ്രകടനങ്ങളില്‍ പങ്കെടുത്തു. അന്നത്തെ പ്രതിപക്ഷ മുന്നണിയും ഭാരതീയ ജനസംഘവും ചേര്‍ന്ന് 1975 ജൂലൈ 9, 10, 11 തീയതികളില്‍ സംസ്ഥാനത്ത് ജില്ലാ മണ്ഡലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ജൂലൈ 11 ന് സംസ്ഥാനവ്യാപകമായി ബന്ദും നടത്തി. നേതാക്കളില്‍ പലരും അറസ്റ്റിലായി. ഈ ആദ്യകാല പ്രതികരണങ്ങള്‍ക്കുശേഷം പല വിപ്ലവകാരികളും മാളത്തിലൊളിച്ചു. തുടര്‍ന്ന് ആ സമരം മുന്നോട്ടുകൊണ്ടുപോയത് ആര്‍എസ്എസും ജനസംഘവുമായിരുന്നു.

ലോകസംഘര്‍ഷ സമിതിയുടെ തീരുമാനമനുസരിച്ച് 1975 നവംബര്‍ 14 മുതല്‍ 1976 ജനുവരി വരെ രാജ്യത്താകമാനം ഗാന്ധിയന്‍ രീതിയിലുള്ള സത്യഗ്രഹ സമരം നടത്താന്‍ തീരുമാനിച്ചു. ഇതനുസരിച്ച് ഭാരതത്തിലാകമാനം 175,000 പേര്‍ (കേരളത്തില്‍ 8000 ത്തോളം പേര്‍) പങ്കെടുത്തു. കേരളത്തിലെ സെന്‍ട്രല്‍ ജയിലുകളും സബ്ജയിലുകളും സമരസേനാനികളെക്കൊണ്ട് നിറഞ്ഞു. പിന്നീടങ്ങോട്ട് 11 പേരടങ്ങിയ ബാച്ച് സമരം ചെയ്താല്‍ എല്ലാവരെയും അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. അതില്‍നിന്ന് രണ്ടുപേരെ മാത്രം ഡിഐആര്‍ പ്രകാരം കേസെടുത്ത് ജയിലിലാക്കി. ബാക്കിയുള്ളവരുടെ പേരില്‍ എഫ്‌ഐആര്‍ പോലും എടുക്കാതെ പാതിരാത്രിയില്‍ ഇറക്കിവിട്ടു.

കെ. കരുണാകരന്റെ നിര്‍ദ്ദേശപ്രകാരം കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ക്രൂരമായ പോലീസ് മര്‍ദ്ദനം ഉണ്ടായത്. സംസ്ഥാനത്ത് അതിനുവേണ്ടി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍തന്നെ ഉണ്ടായിരുന്നു. ഈ ക്യാമ്പുകളില്‍ കൊണ്ടുപോയി കുടിവെള്ളംപോലും കൊടുക്കാതെ 13 ഉം 14 ദിവസം ക്രൂരമര്‍ദ്ദനങ്ങളേറ്റുവാങ്ങിയവരില്‍ വൈക്കം ഗോപകുമാര്‍, അത്തോളി ശിവദാസ്, എം.ഐ. സുകുമാരന്‍, എം.കെ. ധര്‍മ്മരാജന്‍, എ.പി. ഭരത്കുമാര്‍, എ. ദാമോദരന്‍, ടി. വേലായുധന്‍ താനൂര്‍, മണ്ണാറശാല വാസുദേവന്‍ നമ്പൂതിരി തുടങ്ങി നിരവധിപേരുണ്ട്.

ആര്‍എസ്എസിന്റെ നിര്‍ദ്ദേശപ്രകാരം ഈ സമരത്തില്‍ പങ്കെടുത്തവര്‍ മരണത്തെയും നേരിടാന്‍ തയ്യാറായാണ് പങ്കെടുത്തത്. വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, സ്ത്രീകള്‍, വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗക്കാരും സമരത്തില്‍ പങ്കാളികളായി. സംസ്ഥാനത്ത് സ്ത്രീകളുടെ 5 ബാച്ചുകളാണ് സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചത്. അതില്‍ കൈക്കുഞ്ഞുങ്ങളുമായി സമരം ചെയ്തവരും ഉണ്ടായിരുന്നു. സമരസേനാനികളെ തയ്യാറാക്കുന്നതിനും അവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതിനും ലോക്കപ്പുകളിലും ജയിലുകളിലും സഹായങ്ങള്‍ എത്തിക്കുന്നതിനുമായി നിരവധി സംഘപ്രചാരകന്മാരും കാര്യകര്‍ത്താക്കന്മാരും ഒളിവില്‍ പ്രവര്‍ത്തിച്ചു. നിരവധി അമ്മമാര്‍ ഒളിവിലും തെളിവിലും ്രപവര്‍ത്തിച്ചവര്‍ക്ക് താവളമൊരുക്കി. ഭക്ഷണവും നല്കി.

സംഘതീരുമാനമനുസരിച്ച് കേരളത്തില്‍ ജനങ്ങള്‍ക്ക് വാര്‍ത്തകള്‍ അറിയാന്‍ വേണ്ടി ‘കുരുക്ഷേത്രം’- എന്ന പ്രസിദ്ധീകരണം അച്ചടിച്ചു. അത് രഹസ്യമായി വിതരണം ചെയ്തു. രണ്ടാഴ്ചയിലൊരിക്കല്‍ ഇറക്കി വിതരണം ചെയ്യുന്ന കുരുക്ഷേത്രത്തിലൂടെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ പോലും വാര്‍ത്തകളറിഞ്ഞത്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ഗോപാലന്‍ അടിയന്തരാവസ്ഥക്കെതിരെ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം പോലും കേരളത്തില്‍ സിപിഎമ്മുകാര്‍ വായിച്ചറിഞ്ഞത് കുരുക്ഷേത്രയിലൂടെയാണ്.

(അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് ജന.സെക്രട്ടറിയാണ് ലേഖകന്‍)

Tags: Jayaprakash narayananIndira GandhiEmergencey
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ഭരണകാലത്ത് 1500 കോടി ഡോളറിന്‍റെ അഴമിതയ്ക്ക് ഇടയാക്കിയ ബൊഫോഴ്സ് തോക്ക് (ഇടത്ത്)
India

കോണ്‍ഗ്രസ് ഭരണകാലത്ത് ആയുധങ്ങള്‍ വാങ്ങിയിരുന്നത് ഇടനിലക്കാരായ ആയുധക്കച്ചവടക്കാര്‍, കൈക്കൂലി വാങ്ങി കോണ്‍ഗ്രസ് മന്ത്രിമാര്‍ കൊഴുത്തു

India

നെഹ്രു, ഗാന്ധി കുടുംബത്തിന്റെ പേരിലുള്ള ആശുപത്രികളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും കണക്ക് പുറത്ത് വിട്ട് കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്‍

India

ആദ്യം നെഹ്‌റു , പിന്നെ ഇന്ദിര , സോണിയ…ലോക്‌സഭയിൽ മൂന്ന് വോട്ട് മോഷണ കേസുകൾ വെളിപ്പെടുത്തി അമിത് ഷാ : മിണ്ടാട്ടം മുട്ടി പ്രതിപക്ഷം 

ബിജെപി എംപി നിഷികാന്ത് ദുബെ (ഇടത്ത്)
India

“ഇന്ദിരാഗാന്ധിയുടെ കാലത്ത് രാഷ്‌ട്രപതിയെ റബ്ബര്‍ സ്റ്റാമ്പാക്കി”- രാഹുല്‍ ഗാന്ധിയെ നിശ്ശബ്ദനാക്കി ബിജെപി എംപി നിഷികാന്ത് ദുബെ

India

ഇന്ദിരയുടെ ധൈര്യവും, ദേശസ്‌നേഹവുമാണ് എനിക്ക് പ്രചോദനം ; രാഹുൽ ഗാന്ധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.