Kerala

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് കോടതിയിലിരിക്കെ തുറന്ന് പരിശോധിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് നിവേദനം

ജഡ്ജി ഉള്‍പ്പെടെ അനധികൃതമായി മെമ്മറി കാര്‍ഡ് പരിശോധിച്ചതായി കണ്ടെത്തിയിരുന്നു

Published by

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് കോടതിയിലിരിക്കെ തുറന്ന് പരിശോധിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിവേദനം. ‘അതിജീവിതയായ നടിക്കൊപ്പം’ എന്ന സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് നിവേദനം നല്‍കിയത്.

കോടതി ജീവനക്കാര്‍ക്കെതിരെയാണ് നടപടിയാവശ്യപ്പെട്ടിട്ടുളളത്. കുറ്റവാളികളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും ശിക്ഷിക്കണമെന്നുമാണ് ആവശ്യം.

ജഡ്ജി ഉള്‍പ്പെടെ അനധികൃതമായി മെമ്മറി കാര്‍ഡ് പരിശോധിച്ചതായി കണ്ടെത്തിയിരുന്നു.

കോടതികളിലെ രേഖകളും തെളിവുകളും സുരക്ഷിതമെന്ന് ഉറപ്പാക്കാന്‍ മാനദണ്ഡം വേണ്ടതുണ്ട്. കേസ് അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുവെന്നും ആരോപണം ഉണ്ട്. 100-ലേറെ സാംസ്‌കാരിക-രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്. കെ കെ രമയും കെ ആര്‍ മീരയും സാറാ ജോസഫും നിവേദനത്തില്‍ ഒപ്പിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by