കോട്ടയം: സഭാ കേസില്‍ സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ. സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭാ മാധ്യമ വിഭാഗം പ്രസിഡന്റ് ഡോ. യുഹാനോന്‍ മാര്‍ ദിയസ് കോറസ് മെത്രാപോലീത്ത കുറ്റപ്പെടുത്തി.
പ്രതൃക്ഷമായും പരോക്ഷമായും വിധി നടപ്പാക്കാതിരിക്കാന്‍ പിന്തുണ നല്‍കുന്നുണ്ട്. എതിര്‍ വിഭാഗം സ്ത്രീകളെയും കുട്ടികളെയും മുന്നില്‍ നിര്‍ത്തി കോടതി വിധി നടപ്പിലാക്കുന്നത് തടയുകയാണെന്നും ദേവലോകം അരമനയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
വിധി നടപ്പിലാക്കാമെന്ന് കോടതികളോട് പറഞ്ഞിട്ട് പുറത്തുവന്ന് അത് ചെയ്യാതിരിക്കാന്‍ പുകമറകളും നടപടിക്രമങ്ങളും സൃഷ്ടിക്കുന്നുവെന്നും ഓര്‍ത്തഡോക്‌സ് സഭ ആരോപിച്ചു. നിയമപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്തത്തില്‍ നിന്നും സര്‍ക്കാര്‍ ഒളിച്ചോടുന്നത് ശരിയല്ല..
തൃശൂര്‍, അങ്കമാലി ഭദ്രാസനങ്ങളില്‍ കോടതി വിധി നടപ്പാക്കാതിക്കാന്‍ നാടകങ്ങള്‍ നടക്കുകയാണെന്ന് ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി ബിജു ഉമ്മന്‍ ആരോപിച്ചു. സര്‍ക്കാര്‍ ഒത്തുകളിക്കുന്നെന്ന് സംശയമുണ്ട്. തെരഞ്ഞെടുപ്പില്‍ എതിര്‍വിഭാഗം നല്‍കിയ പരസ്യ പിന്തുണയാണോ സര്‍ക്കാരിന്റെ സമീപനത്തിനു കാരണമെന്ന് ചോദിച്ച അദ്ദേഹം തിരഞ്ഞെടുപ്പ് ഫലം കൂടി വിലയിയിരുത്തി സര്‍ക്കാര്‍ ചിന്തിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: