തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി അധിക താത്കാലിക ബാച്ചനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്കാന് രണ്ടംഗ സമിതിയെ നിയോഗിക്കും. മലപ്പുറം ആര്‍ഡിഡിയും വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറും സമിതിയില്‍ അംഗങ്ങളാകും. വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സപ്ലിമെന്ററി അലോട്ട്മെന്റോടെ പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം അധിക ബാച്ച് വേണോ എന്നതില്‍ നടപടി സ്വീകരിക്കും.അടുത്തമാസം 7,8 തീയതികളിലാണ് സപ്ലെമെന്ററി അലോട്ട്മെന്റില്‍ പ്രവേശനം നടക്കുക. സ്കോള്‍ കേരള വഴിയുള്ള അഡ്മിഷന് സപ്ലിമെന്ററി അലോട്ട്മെന്റിലെ പ്രവേശനം നടന്നതിന് ശേഷം നടത്തുമെന്ന് മന്ത്രി അറിയിച്ചു. പ്ലസ് വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്ന് വി ശിവന്‍കുട്ടി വ്യക്തമാക്കി.
മലപ്പുറത്ത് 7478 സീറ്റുകള്‍ കുറവുണ്ടെന്ന് മന്ത്രി പറഞ്ഞു. പാലക്കാട് 1,757 സീറ്റിന്റെയും കാസര്‍ഗോഡ് 252 സീറ്റിന്റെയും കുറവുണ്ടെന്നും മന്ത്രി അറിയിച്ചു. മറ്റു ജില്ലകളില്‍ പ്രതിസന്ധിയില്ല.
പ്രതിസന്ധി പരിശോധിക്കാന്‍ നിയോഗിച്ചിരിക്കുന്ന സമിതി ജൂലായ് 5നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: