രാജ്യത്ത് മോദി സര്‍ക്കാരിന്റെ അഭിമാനപദ്ധതികളും സംവിധാനങ്ങളും കളങ്കപ്പെടുത്താന്‍ ആസൂത്രിതനീക്കം നടക്കുന്നതായി സംശയം. ഇതുവഴി മോദി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്ത് കഴിവുകെട്ട സര്‍ക്കാരായി ചിത്രീകരിക്കാനാണ് ശ്രമം.
ഈയിടെ നീറ്റ് പരീക്ഷയ്‌ക്കും അടല്‍ സേതു എന്ന അഭിമാനപദ്ധതിയ്‌ക്കെതിരെയും നടക്കുന്ന ആസൂത്രിത പ്രചാരണങ്ങള്‍ സംശയം ബലപ്പെടുത്തുന്നു. ഇന്ത്യയിലെ പല കമ്പനികളിലും മറ്റും നടക്കുന്ന തീപ്പിടിത്തങ്ങള്‍, ട്രെയിനപകടങ്ങള്‍, റോഡുകളും പാലങ്ങളും തകരുന്ന സംഭവങ്ങള്‍ എന്നിവ ആസൂത്രിത അട്ടിമറി നീക്കങ്ങളാണോ എന്നാണ് സംശയിക്കപ്പെടുന്നത്. പക്ഷെ ഇത് സാധാരണ അട്ടമറി നീക്കമല്ല. ഒരു തെളിവും പുറത്തുവരാത്തവിധം അതീവ ഗൂഢമായാണ് അട്ടിമറികള്‍ ആസൂത്രണം ചെയ്യപ്പെടുന്നത്.
നീറ്റ് പരീക്ഷയെ അട്ടിമറിച്ച് ആ പരീക്ഷ കാര്യക്ഷമമല്ലെന്ന് വരുത്തി തീര്‍ക്കാനും ആ പരീക്ഷ നടത്തുന്ന എന്‍ടിഎ കഴിവുകെട്ടവരാണ് കൈകാര്യം ചെയ്യുന്നത് എന്നും വരുത്തിതീര്‍ക്കുന്ന വന്‍പ്രചാരവേലയാണ് നടക്കുന്നത്. ഇതുവഴി നീറ്റ് എന്ന കേന്ദ്രീകൃത പരീക്ഷസംവിധാനം വേണ്ടെന്നും സംസ്ഥാനതലത്തില്‍ പരീക്ഷകള്‍ മതിയെന്ന ആവശ്യവും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങള്‍ ആവശ്യമുയര്‍ത്തുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കുകയാണ്.
ഇന്ത്യയില്‍ ഈയിടെ ചില ഓഫീസ് കെട്ടിടങ്ങളിലും മറ്റും അടിക്കടി നടക്കുന്ന തീപ്പിടിത്തങ്ങള്‍ക്ക് പിന്നിലും അട്ടിമറി ശ്രമമാണോ എന്ന് സംശയിക്കുന്നുണ്ട്. കെട്ടിടങ്ങളില്‍ നടക്കുന്ന ഈ തീപ്പിടിത്തങ്ങളില്‍ നല്ല നാശനഷ്ടങ്ങളും ആളപായങ്ങളും ഉണ്ടാകുന്നുണ്ട്. ഇത് വലിയൊരു തീപ്പിടിത്തം നടത്തുന്നതിന് മുന്നോടിയായുള്ള അട്ടിമറികളാണോ എന്നും സംശയിക്കുന്നു.
അതുപോലെ ട്രെയിനപകടങ്ങളിലും ചില അട്ടമറിനീക്കങ്ങള്‍ സംശയിക്കുന്നുണ്ട്. കവച് പോലുള്ള ആധുനിക സുരക്ഷാസംവിധാനങ്ങളാണ് റെയില്‍വേയ്‌ക്കുള്ളത്. ഇതിനെല്ലാം പിന്നില്‍ ചിലരുടെ അതീവ ഗൂഢമായ ആസൂത്രണശ്രമങ്ങളാണെന്ന് കരുതുന്നു. അവര്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ടല്ല, മാസങ്ങളെടുത്ത് നടത്തുന്ന ഗൂഢനീക്കങ്ങളാണ് അട്ടിമറികളിലേക്ക് നയിക്കുന്നതെന്ന് കരുതുന്നു.
അടല്‍ സേതു എന്ന് മോദി സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായിരുന്നു. ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഈ പദ്ധതിയെ വന്‍വിജയകരമായ അടിസ്ഥാനസൗകര്യവികസനപദ്ധതിയായി മോദി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. അടല്‍ സേതുവിന്റെ അപ്രോച് റോഡ് നെടുകെ പിളര്‍ന്നതായുള്ള ചിത്രം കാണിച്ച് അടല്‍ സേതു തകര്‍ന്നു എന്ന നിലയിലാണ് പ്രചാരവേലകള്‍ നടക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളും ചില എന്‍ജിഒകളും വാര്‍ത്താചാനലുകളിലും സമൂഹമാധ്യമങ്ങളിലും ഇത്തരമൊരു പ്രചാരണമാണ് സംഘടിപ്പിക്കുന്നത്. ഇതും മോദി സര്‍ക്കാര്‍ പരാജയമാണ് എന്ന തോന്നലുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
ഓരോ പ്രശ്നങ്ങളും ഉണ്ടാകുമ്പോള്‍ അതിനോട് പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കള്‍ അമിതാവേശത്തോടെ നടത്തുന്ന പ്രതികരണങ്ങളാണ് പിന്നില്‍ ആസൂത്രിത അട്ടിമറിയാണോ എന്ന് സംശയിക്കുന്നതിന് ഒരു കാരണം. എന്തായാലും രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇക്കാര്യത്തില്‍ ജാഗരൂകരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: