തന്റെ മക്കളെ കുറിച്ച് ഷാരൂഖ് എപ്പോഴും ആരാധകരോട് പറയാറുണ്ട്. ഇപ്പോഴും ഷാരൂഖും ഇളയമകൻ അബ്രാം ഖാനും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. സ്വകാര്യ ടിവി ചാനലിന് നൽകിയ തന്റെ മകന് മഹാഭാരതം വായിച്ചു നൽകാറുണ്ടെന്ന് ഷാരൂഖ് പറഞ്ഞതാണ് വീണ്ടും ശ്രദ്ധ നേടുന്നത് .
‘എല്ലാ മതങ്ങളെയും ബഹുമാനിക്കാൻ എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചതുപോലെ, എല്ലാ മതങ്ങളെയും ബഹുമാനിക്കാൻ എന്റെ മക്കളെ പഠിപ്പിക്കുക എന്നതാണ് എന്റെ ഒരേയൊരു ശ്രമം. കഴിഞ്ഞ ഒന്നര വർഷമായി ഞാൻ മഹാഭാരതം വായിക്കുന്നു. കാരണം എനിക്ക് കഥകൾ ഇഷ്ടമാണ്.
ഞാനും അബ്രാമിന് മഹാഭാരതം വായിച്ചു കൊടുത്തു. പക്ഷേ, ഞാൻ കഥകളിൽ വളരെ കുറച്ച് മാറ്റങ്ങൾ മാത്രമേ വരുത്തിയാണ് ഇത് പറഞ്ഞു നൽകുന്നത് , അത് കേൾക്കാൻ അവന് സന്തോഷമാണ് . ഇസ്ലാമിൽ നിന്ന് എനിക്കറിയാവുന്ന കഥകളും ഞാൻ അബ്രാമിനോട് പറയുന്നുണ്ട്. എന്റെ മക്കൾ എല്ലാമതങ്ങളെയും കുറിച്ച് പഠിക്കണമെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നുമാണ് എന്റെ ആഗ്രഹം’ എന്നാണ് ഷാരൂഖ് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: