കൊച്ചി: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുകയാണ്. തക്കാളിക്ക് പൊതുവിപണിയില്‍ 100 രൂപയും ഹോര്‍ട്ടി കോര്‍പ്പ് ഔട്ട് ലറ്റുകളില്‍ 110 രൂപ വരെയുമായി വില.
ഹോര്‍ട്ടികോര്‍പ്പിന്റെ കൊച്ചിയിലെ വിപണന കേന്ദ്രത്തില്‍ തക്കാളിക്ക് 105 രൂപയെങ്കില്‍ തിരുവനന്തപുരത്തെ സ്റ്റാളില്‍ 80 രൂപയാണ് വില. സവാള, മുരിങ്ങക്ക, ഇഞ്ചി എന്നിവയ്ക്കും കൊച്ചിയെ അപേക്ഷിച്ച് തിരുവനന്തപുരത്ത് വില കുറവാണ്. ഹോര്‍ട്ടി കോര്‍പ്പ് കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ച് വില്‍ക്കുന്ന പച്ചക്കറികളുടെ വിലയും ഉയര്‍ന്ന് തന്നെയാണ്.
ഉള്ളിക്കും ബീന്‍സിനും ഉള്‍പ്പെടെ പച്ചക്കറികള്‍ക്കും അഞ്ച് മുതല്‍ 10 രൂപ വരെ വില ഉയര്‍ന്നിട്ടുണ്ട്. പടവലം 15 രൂപയായിരുന്നത് 25 രൂപയായി. വഴുതനങ്ങ 25ല്‍ നിന്ന് 40 രൂപയിലേക്കെത്തി. കടച്ചക്കയുടെ വില 40ല്‍ നിന്ന് 60 രൂപയായി. 25 രൂപ വിലയുണ്ടായിരുന്ന വെണ്ട 45 രൂപയായി.30 രൂപ വിലയുള്ള പയര്‍ 80 രൂപ വരെയെത്തി.
പലവ്യഞ്ജനങ്ങളുടെയും ധാന്യങ്ങളുടെയും വിലയും മേലോട്ട് തന്നെ. തുവരപരിപ്പിന് 170 – 190 രൂപ, ചെറുപയര്‍ – 150, വന്‍പയര്‍ – 110, ഉഴുന്ന് പരിപ്പ് – 150, ഗ്രീന്‍പീസ് – 110, കടല – 125 എന്നിങ്ങനെയാണ് നിലവിലെ വിലനിലവാരം. ട്രോളിംഗ് നിരോധനം മത്സ്യത്തിന്റെ വിലയും വര്‍ദ്ധിച്ചിട്ടുണ്ട്. മത്തിക്ക് പ്രാദേശിക വിപണിയില്‍ വില 400 രൂപയായിട്ടുണ്ട്. കോഴിയിറച്ചിക്കും വില ഉയര്‍ന്നിട്ടുണ്ട്.വില കുതിച്ചുയര്ന്നന്നിട്ടും ഇടപെടാതെ മാറി നല്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: