ബെംഗളൂരു: ഓള് ഇന്ത്യ പെര്‍മിറ്റ് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് നാഗര്‍കോവിലില്‍ വച്ച് തിരുവനന്തപുരം-ബെംഗളൂരു ബസുകള്‍ തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞു. തമിഴ്നാട് എംവിഡിയുടെ നടപടിയില്‍ മലയാളികളടക്കമുള്ള നിരവധി യാത്രക്കാര്‍ പെരുവഴിയിലായി. നാഗര്‍കോവില്‍ വടശേരി ബസ് സ്റ്റാന്‍ഡിലാണ് തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്കു പോയ നാല് ബസുകള്‍ ബുധനാഴ്ച രാത്രി പിടിച്ചിട്ടത്.
വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഭൂരിഭാഗം യാത്രക്കാരും മലയാളികളായിരുന്നു. മറ്റ് ഏതെങ്കിലും ബസില്‍ യാത്ര തുടരാനായിരുന്നു തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരോട് ആവശ്യപ്പെട്ടത്. ഇതില്‍ നാഗാലാന്‍ഡ് രജിസ്ട്രേഷനുള്ള ബസുമുണ്ടായിരുന്നു. ഓള് ഇന്ത്യ പെര്‍മിറ്റ് എടുത്ത ബസുകള്‍ തമിഴ്നാട്ടിലൂടെ റൂട്ട് സര്‍വീസായി ഓടുന്നത് തടഞ്ഞ് കഴിഞ്ഞദിവസം തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ജൂണ്‍ 18നുശേഷം ഇത്തരം യാത്രകള്‍ അനുവദിക്കില്ലെന്നും തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ബസുകള്‍ തടഞ്ഞത്. 180 യാത്രക്കാരാണ് നാല് ബസുകളിലായി ഉണ്ടായിരുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും യാത്ര റദ്ദാക്കി. ബെംഗളൂരുവിലേക്കു പോകാനുള്ള യാത്രക്കാര്‍ക്ക് തമിഴ്നാട്ടിലെ ഹൊസൂര്‍ വഴി മാത്രമേ ബസുകള്‍ ഉണ്ടായിരുന്നുള്ളൂ. ഇതോടെ ബെംഗളൂരു മലയാളികളും വലഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: