രാജ്യത്തെ വടക്കന്‍സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം കനക്കുന്നതിനിടെ ലൂപസ് രോഗികളുടെ നിരക്കില്‍ വര്‍ധനവെന്ന് ദല്‍ഹിയിലെ ഗംഗാ റാം ഹോസ്പിറ്റലിലെ റുമാറ്റോളജി ആന്‍ഡ് ക്ലിനിക്കല്‍ ഇമ്മ്യൂണോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ആയ ഡോ. ലളിത് ദുഗാല്‍.
വിട്ടുമാറാത്ത പനിയോടെയാണ് രോഗികള്‍ ആശുപത്രിയില്‍ എത്തുന്നത്. വാതരോഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചര്‍മം, സന്ധികള്‍, ശ്വാസകോശം, വൃക്ക, കരള്‍, ശ്വാസകോശം, മസ്തിഷ്കം തുടങ്ങി ഏത് അവയവങ്ങളേയും രോഗം ബാധിക്കാം. അതിനാല്‍ രോഗികളില്‍ ലൂപസ് രോഗസാധ്യതയുണ്ടോയെന്നത് ആരോഗ്യപ്രവര്‍ത്തകര്‍ വിദഗ്ധമായി പരിശോധിക്കണം, അദ്ദേഹം പറഞ്ഞു.
സിസ്റ്റമിക് ലൂപസ് എരിതോമറ്റോസിസ് എന്ന ഓട്ടോഇമ്മ്യൂണ്‍ അസുഖത്തിന്റെ ചുരുക്കപ്പേരാണ് ലൂപസ്. ശരീരത്തിന്റെ രോഗപ്രതിരോധശേഷിയിലുണ്ടാകുന്ന വ്യതിയാനമാണ് ലൂപസ് രോഗത്തിന് കാരണമാകുന്നത്. ഏതു പ്രായക്കാരേയും രോഗം ബാധിക്കാമെങ്കിലും പതിനഞ്ച് മുതല്‍ നാല്പത്തിനാല് വരെ പ്രായമുള്ള സ്ത്രീകളിലാണ് കൂടുതല്‍ കാണാറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: