ഒഴിവുകള്‍ 100, കരാര്‍ നിയമനം 5 വര്‍ഷത്തേക്ക്
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.aiesl.in/careers ല്‍
ജൂണ്‍ 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
അപേക്ഷാ ഫീസ് ജനറല്‍, ഒബിസി വിഭാഗങ്ങള്‍ക്ക് 1000 രൂപ
എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡ് മുംബൈ എയര്‍ക്രാഫ്റ്റ് ടെക്നീഷ്യന്/ട്രെയിനി എയര്‍ക്രാഫ്റ്റ് ടെക്നീഷ്യന് (ബി-1, ഒഴിവുകള്‍ 72, ബി-2, ഒഴിവുകള്‍ 28) തസ്തികകളില്‍ 5 വര്‍ഷത്തെ കരാര്‍ നിയമനം നടത്തുന്നു. സ്കില്‍ ടെസ്റ്റ്/ട്രേഡ് ടെസ്റ്റ്, ടെക്നിക്കല്‍ അസസ്മെന്റ്, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്. എയര്‍ക്രാഫ്റ്റ് ടെക്നീഷ്യന് പ്രതിമാസം 27,940 രൂപയാണ് ശമ്പളം. ട്രെയിനികള്‍ക്ക് പ്രതിമാസം 15000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നപക്ഷം എയര്‍ക്രാഫ്റ്റ് ടെക്നീഷ്യനായി നിയമിക്കും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.aiesl.in/careers ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
യോഗ്യത: എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്ജിനയറിങ്ങില് (എഎംഇ) 60% മാര്‍ക്കില്‍ കുറയാതെ ഡിജിസിഎ അംഗീകൃത ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കല്‍/എയ്റോനോട്ടിക്കല്‍), ഒരുവര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് പൂര്‍ത്തിയാക്കിയിരിക്കണം. പ്രവൃത്തിപരിചയം ഒരുവര്‍ഷത്തില്‍ കുറവാണെങ്കില്‍ ട്രെയിനിയായി പരിഗണിക്കും.
എയര്‍ക്രാഫ്റ്റ് ടെക്നീഷ്യന് ബി-2 വിഭാഗത്തിലേക്ക് ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷന്‍/റേഡിയോ/ഇന്‍സ്ട്രുമെന്റേഷന്‍ ബ്രാഞ്ചുകളില്‍ ഫസ്റ്റ് ക്ലാസ് ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമക്കാരെയും പരിഗണിക്കും. എസ്സി/എസ്ടി/ഒബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാപരീക്ഷക്ക് 55% മാര്‍ക്ക് മതി.
പ്രായപരിധി 35 വയസ്. ഒബിസി 38, എസ്സി/എസ്ടി 40 വയസ്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന് നടപടികളും ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും വിജ്ഞാപനത്തിലുണ്ട്. അപേക്ഷാ ഫീസ് ജനറല്‍/ഒബിസി വിഭാഗങ്ങള്‍ക്ക് 1000 രൂപ. ജൂണ്‍ 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
എസ്സി/എസ്ടി/ഒബിസി/ഇഡബ്ല്യുഎസ്/വിമുക്തഭടന്മാര് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒഴിവുകളില്‍ സംവരണമുണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും വെബ്സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: