Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

മണിപ്പൂരിനെ കൈവിടില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2024, 01:51 am IST
inEditorial

മണിപ്പൂരിലെ അക്രമം തടയാന്‍ നേരിട്ട് ഇടപെടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹവും സമയോചിതവുമാണ്. വ്യാപകമായ അക്രമങ്ങള്‍ക്ക് അറുതിയായെങ്കിലും ഗോത്രവിഭാഗങ്ങള്‍ തമ്മില്‍ പരസ്പരമുള്ള ഏറ്റുമുട്ടലുകള്‍ തുടരുന്ന സാഹചര്യത്തിലാണ് സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നടപടികള്‍ക്ക് ഒരുങ്ങുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മണിപ്പൂരിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര സേനയെ തന്ത്രപരമായി വിന്യസിക്കാനും, ആവശ്യമെങ്കില്‍ കേന്ദ്ര സേനയുടെ അംഗസംഖ്യ വര്‍ധിപ്പിക്കാനും ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലുള്ള വംശീയ സംഘര്‍ഷം പരിഹരിക്കാന്‍ കുക്കി-മെയ്തേയ് വിഭാഗങ്ങളുമായി ആഭ്യന്തര മന്ത്രാലയം ചര്‍ച്ച നടത്തും. മണിപ്പൂരിലെ സുരക്ഷാ സാഹചര്യം ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കും. കലാപത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണത്തിന്റെയും മരുന്നിന്റെയും മറ്റും ലഭ്യതയെക്കുറിച്ച് അവലോകനം ചെയ്ത് ഇവയൊക്കെ തുടര്‍ന്നും ലഭിക്കാനുള്ള നടപടികളെടുക്കാനും മണിപ്പൂര്‍ ചീഫ് സെക്രട്ടറിക്ക് ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണിപ്പൂരിലെ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥരും കരസേനാ മേധാവിയും മറ്റും പങ്കെടുത്ത യോഗത്തിനുശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ പറയുകയുണ്ടായി. മണിപ്പൂരിലെ അക്രമങ്ങള്‍ക്ക് അറുതിവരുത്താന്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് എടുത്തുവരുന്ന നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ആക്കംകൂട്ടുമെന്നര്‍ത്ഥം.

തുടര്‍ച്ചയായി മൂന്നാമതും അധികാരത്തിലെത്തിയിരിക്കുന്ന മോദി സര്‍ക്കാര്‍ മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് പ്രഥമ പരിഗണന നല്‍കുന്നു. കുക്കി-മെയ്തേയ് ഗോത്ര വിഭാഗങ്ങള്‍ തമ്മില്‍ തുടരുന്ന സംഘര്‍ഷങ്ങളില്‍ നിരവധി പേര്‍ മരിക്കുകയും, വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. മെയ്തേയ് വിഭാഗങ്ങള്‍ക്കും സംവരണം നല്‍കാമെന്ന ഹൈക്കോടതി ഉത്തരവുവന്നതോടെയാണ് കുക്കി വിഭാഗം സംഘര്‍ഷത്തിനിറങ്ങിയത്. ഇതിനെ പ്രതിരോധിക്കാന്‍ മെയ്തേയ് വിഭാഗവും ശ്രമിച്ചതാണ് വ്യാപകമായ അക്രമങ്ങള്‍ക്ക് വഴിവച്ചത്. ഇരുവിഭാഗങ്ങളെയും വിശ്വാസത്തിലെടുക്കാനും, അക്രമങ്ങള്‍ അമര്‍ച്ച ചെയ്യാനും സംസ്ഥാന സര്‍ക്കാര്‍ കിണഞ്ഞുശ്രമിച്ചെങ്കിലും അത് പൂര്‍ണമായി വിജയം കണ്ടില്ല. എന്നാല്‍ ഇതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പ് സമാധാനപൂര്‍ണമായി നടക്കുകയും ചെയ്തു. വീണ്ടും അക്രമങ്ങള്‍ക്ക് സാധ്യതയുള്ളതിനാലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുണ്ടാവുന്നത്. മണിപ്പൂര്‍ ഒരു വര്‍ഷമായി കത്തുകയാണെന്നും, പഴയ തോക്ക് സംസ്‌കാരം അവസാനിച്ചെന്നാണ് കരുതിയതെന്നും, എന്നാല്‍ പൊടുന്നനെ വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ച് ചിലര്‍ അശാന്തി സൃഷ്ടിച്ചിരിക്കുകയാണെന്നും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് അഭിപ്രായപ്പെടുകയുണ്ടായി. മണിപ്പൂരില്‍ എന്തു വിലകൊടുത്തും സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് സര്‍സംഘചാലക് വിരല്‍ചൂണ്ടിയത്. ഈ പശ്ചാത്തലത്തിലാണ് സമാധാനം പുനഃസ്ഥാപിക്കാന്‍ കര്‍ശന നടപടികളെടുക്കാനും സംസ്ഥാന സര്‍ക്കാരിനു പുറമെ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടികളുണ്ടാവുന്നത്.

മണിപ്പൂരിലെ സംഘര്‍ഷം രണ്ട് ഗോത്രവിഭാഗങ്ങള്‍ തമ്മിലായിരുന്നു. അതിനെ ഹിന്ദു-ക്രൈസ്തവ സംഘര്‍ഷമായി വേര്‍തിരിക്കാവുന്നതല്ല. കാരണം പരസ്പരം ഏറ്റുമുട്ടുന്ന രണ്ട് വിഭാഗങ്ങളിലുമുണ്ട് ഹിന്ദുക്കളും ക്രൈസ്തവരും. ഈ വസ്തുത മൂടിവച്ചുകൊണ്ടാണ് തല്‍പ്പരകക്ഷികള്‍ ദേശവ്യാപകമായി ഈ പ്രശ്നം അവതരിപ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടായിരുന്നു ഈ കുപ്രചാരണം. വസ്തുതകള്‍ നേരിട്ട് അറിയാവുന്നവര്‍ പോലും നിശ്ശബ്ദത പാലിച്ചു. മണിപ്പൂരും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും കേന്ദ്രവും ഭരിക്കുന്നത് ബിജെപിയായതിനാല്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അവസരം മുതലെടുത്തു. ക്രൈസ്തവരെ തെറ്റിദ്ധരിപ്പിച്ച് രാഷ്‌ട്രീയ പിന്തുണ നേടുകയായിരുന്നു ലക്ഷ്യം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തിലാണ് മണിപ്പൂര്‍ കലാപം ആളിക്കത്തിച്ചത്. എന്നാല്‍ ദുരുപദിഷ്ടമായ ഈ തന്ത്രത്തില്‍ മുഴുവന്‍ ക്രൈസ്തവരും വീണില്ല. ഇതിനു തെളിവാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച പിന്തുണ. ഇത് തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. മണിപ്പൂര്‍ വിഷയത്തില്‍ സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ നിലപാട് ശരിയാണെന്നും, അവിടത്തേത് രണ്ട് ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നമാണെന്നും ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ പറയുകയുണ്ടായി. മലങ്കര യാക്കോബായ സുറിയാനി സഭാ അധ്യക്ഷന്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയും, ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കത്തോലിക്കാ ബാവയുമാണ് ശരിയായ നിലപാടെടുത്തത്. തീര്‍ച്ചയായും ഇത് പുതിയൊരു തുടക്കമാണ്.

Tags: modi governmentmanipur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

India

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

ആ ചെറുപ്പക്കാരന്‍ ഇത്തിരി ഓവറാണ്; തന്റെ പേര് എഴുതി ചേർത്തതായിരിക്കും, ഷോൺ ജോർജിനെതിരെ ജി. സുധാകരൻ

ആസ്തിയിൽ കുറവുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ ഷാരൂഖ് ഖാൻ തന്നെ; പട്ടിക പു റത്തു വിട്ട് ഹുറുൺ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.