വര്‍ക്കല: കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ്ഗോപി ശിവഗിരി മഹാസമാധിയില്‍ ദര്‍ശനം നടത്തി. രാവിലെ പതിനൊന്നരയോടെ ശിവഗിരിയിലെത്തിയ മന്ത്രിയെ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും ഷാളണിയിച്ച് സ്വീകരിച്ചു. മന്ത്രി മഹാസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. സംന്യാസിമാരില്‍ നിന്ന് പ്രസാദം സ്വീകരിച്ചു. മുന്‍കേന്ദ്രമന്ത്രി വി. മുരളീധരനും ഒപ്പമുണ്ടായിരുന്നു.
അതിഥി മന്ദിരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളായ സ്വാമി സൂക്ഷ്മാനന്ദ, സ്വാമി സാന്ദ്രാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി പരാനന്ദ, സ്വാമി ബോധിതീര്‍ത്ഥ, സ്വാമി വിശാലാനന്ദ, സ്വാമി യോഗാനന്ദ തീര്‍ത്ഥ എന്നിവര്‍ പങ്കെടുത്തു.
ഗുരുദേവ ജീവചരിത്രം കൃതികള്‍ ഉള്‍പ്പെടെ ശിവഗിരി മഠത്തിന്റെ ഉപഹാരം ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് മന്ത്രിക്ക് നല്കി. അടുത്ത ഗുരുദേവജയന്തി ദിനത്തില്‍ ശിവഗിരിയിലെ സമ്മേളനത്തിലേക്ക് സ്വാമി സച്ചിദാനന്ദയുടെ ക്ഷണം സുരേഷ് ഗോപി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: