ആധുനിക കാറുകളുടെ പ്രവര്‍ത്തനം ഉള്‍പ്പെടെ നിയന്ത്രിക്കുന്ന ചിപുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള സെമികണ്ടക്ടര്‍ കമ്പനികള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കുതിയ്‌ക്കുന്നു. ടാറ്റ എല്ക്സി, എച്ച് സിഎല്‍ ടെക്, ക്രോംപ്ടണ്‍ ഗ്രീവ്സ് പവര്‍, എഎസ് എം ടെക്നോളജീസ്, എസ് പിഇഎല്‍ സെമികണ്ടക്ടര്‍, ആര്‍ ഐആര്‍ പവര്‍ ഇലക്ട്രോണിക്സ് തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് കുതിക്കുന്നത്.
മൂന്നാം മോദി സര്ക്കാരിന്റെ ഉദിച്ചുയരുന്ന വ്യവസായ മേഖലയാണ് സെമികണ്ടക്ടര്‍ രംഗം. ഈ സെമികണ്ടക്ടര്‍ കമ്പനികളാണ് ആധുനിക കാറുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ നെടുംതൂണായ ചിപുകള്‍ നിര്‍മ്മിക്കുന്നത്. ചിപ് നിര്‍മ്മാണ രംഗത്തുള്ള എന്‍ വിഡിയ എന്ന കമ്പനിയുടെ ഓഹരി അമേരിക്കയിലെ ഓഹരി വിപണിയില്‍ കുതിക്കുന്നതുപോലെയാണ് ഇന്ത്യയിലെ സെമികണ്ക്ടര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികളും കുതിക്കുന്നത്.
ചൈനയുടെ എതിരാളിയായ തായ് വാനാണ് സെമികണ്ടക്ടര്‍ വ്യവസായരംഗത്തെ മേധാവികള്‍. ഇവിടുത്തെ കമ്പനികളെ കൂട്ടുപിടിച്ച് ഇന്ത്യയില്‍ ചിപ് നിര്‍മ്മാണം ആരംഭിയ്‌ക്കാന്‍ കുറെക്കാലമായി മോദി ശ്രമിച്ചുവരുന്നു. അതിന് ഫലമുണ്ടായി. ടാറ്റയുടെ നേതൃത്വത്തില്‍ സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ യൂണിറ്റ് ആരംഭിക്കുകയാണ്. കഴിഞ്ഞ നാളുകളില്‍ എണ്ണ വ്യവസായം എങ്ങിനെയാണോ ലോകത്തെ നിയന്ത്രിച്ചിരുന്നത് അതുപോലെ സെമികണ്ടക്ടര്‍ വ്യവസായം നാളെ ലോകത്തെ നിയന്ത്രിക്കും എന്നാണ് മോദിയുടെ കാഴ്ചപ്പാട്. കോവിഡ് കാലത്ത് ചിപുകള്‍ കിട്ടാനില്ലാത്തതിനാല്‍ ഇന്ത്യയിലെ കാര്‍ ഉല്‍പാദനം വരെ സ്തംഭിച്ചിരുന്നു. ഇനി ഇത്തരം ഒരു പ്രതിസന്ധി ഉണ്ടാകരുതെന്നും മോദി ആഗ്രഹിക്കുന്നു.
മൂന്നാം മോദി സര്ക്കാരിന്റെ ഉദിച്ചുയരുന്ന വ്യവസായ മേഖലകളാണ് സെമികണ്ടക്ടര്‍ രംഗം. ഈ സെമികണ്ടക്ടര്‍ കമ്പനികളാണ് ആധുനിക കാറുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ നെടുംതൂണായ ചിപുകള്‍ നിര്‍മ്മിക്കുന്നത്. ചിപ് നിര്‍മ്മാണ രംഗത്തുള്ള എന്‍ വിഡിയ എന്ന കമ്പനിയുടെ ഓഹരി അമേരിക്കയിലെ ഓഹരി വിപണിയില്‍ കുതിക്കുന്നതുപോലെയാണ് ഇന്ത്യയിലെ സെമികണ്ക്ടര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികളും കുതിക്കുന്നത്.
ചൈനയുടെ എതിരാളിയായ തായ് വാനാണ് സെമികണ്ടക്ടര്‍ വ്യവസായരംഗത്തെ മേധാവികള്‍. ഇവിടുത്തെ കമ്പനികളെ കൂട്ടുപിടിച്ച് ഇന്ത്യയില്‍ ചിപ് നിര്‍മ്മാണം ആരംഭിയ്‌ക്കാന്‍ കുറെക്കാലമായി മോദി ശ്രമിച്ചുവരുന്നു. അതിന് ഫലമുണ്ടായി. ടാറ്റയുടെ നേതൃത്വത്തില്‍ സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ യൂണിറ്റ് ആരംഭിക്കുകയാണ്. കഴിഞ്ഞ നാളുകളില്‍ എണ്ണ വ്യവസായം എങ്ങിനെയാണോ ലോകത്തെ നിയന്ത്രിച്ചിരുന്നത് അതുപോലെ സെമികണ്ടക്ടര്‍ വ്യവസായം നാളെ ലോകത്തെ നിയന്ത്രിക്കും എന്നാണ് മോദിയുടെ കാഴ്ചപ്പാട്. കോവിഡ് കാലത്ത് ചിപുകള്‍ കിട്ടാനില്ലാത്തതിനാല്‍ ഇന്ത്യയിലെ കാര്‍ ഉല്‍പാദനം വരെ സ്തംഭിച്ചിരുന്നു. ഇനി ഇത്തരം ഒരു പ്രതിസന്ധി ഉണ്ടാകരുതെന്നും മോദി ആഗ്രഹിക്കുന്നു.
2021ല്‍ ചിപ് പ്രോത്സാഹനപദ്ധതി മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 76000 കോടിയാണ് നീക്കിവെച്ചത്. ചിപ് നിര്‍മ്മാണത്തിനുള്ള സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നവര്‍ക്ക് പ്ലാന്‍റ് നിര്‍മ്മാണത്തിനുള്ള ചെലവിന്റെ 50 ശതമാനം ഇളവ് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി 2024ല്‍ ക്രോംപ്ടണ്‍ ഗ്രീവ്സ് പവര്‍ ഗുജറാത്തിലെ സാനന്ദില്‍ 7600 കോടി ചെലവില്‍ പ്ലാന്‍റ് തുടങ്ങി. ജപ്പാനിലെ റെനെസാസ് ഇലക്ട്രോണിക്സുമായി ചേര്‍ന്നായിരുന്നു ചിപ് നിര്‍മ്മാണ യൂണിറ്റ് തുടങ്ങിയത്.
അസമില്‍ ടാറ്റ ഗ്രാപ്പ് 27000 കോടി ചെലവില്‍ അസമില്‍ ചിപ് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചു. തായ് വാനിലെ പവര്‍ ചിപുമായി ചേര്‍ന്ന് ടാറ്റ ഇല്കട്രോണിക്സ് 91000 കോടി ചെലവില്‍ ഗുജറാത്തിലെ ധൊലേരയില്‍ പ്ലാന്‍റ് ആരംഭിച്ചു. യുഎസ് കേന്ദ്രമായ മൈക്രോണിന് ചിപ് പാക്കേജിംഗ് യൂണിറ്റ് 275 കോടി ചെലവില്‍ ഗുജറാത്തില്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക