കിങ്സ്റ്റണ്‍: വനിതകളുടെ 200 മീറ്ററില്‍ സ്വര്‍ണം നിലനിര്‍ത്താന്‍ പാരിസില്‍ ഇലെയ്ന്‍ തോംപ്സണ് ഉണ്ടാവില്ല. 31കാരിയായ ജമൈക്കന്‍ താരം പക്ഷെ നൂറ് മീറ്ററില്‍ മാറ്റുരയ്ക്കും. ദിവസങ്ങള്‍ക്ക് മുമ്പ് എന്‍വൈസി ഗ്രാന്‍ഡ് പ്രിക്സില്‍ പങ്കെടുക്കവെ താരത്തിന് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് താരം പാരിസ് ഒളിംപിക്സിലെ 200 മീറ്ററില്‍ നിന്ന് പിന്മാരാന്‍ തീരുമാനിച്ചത്.
ചരിത്രത്തില്‍ നൂറ് മീറ്ററില്‍ ഏറ്റവും മികച്ച രണ്ടാമത്തെ വേഗത കുറിച്ച താരമാണ് ഇലെയ്ന്‍ തോംപ്സണ്. 100ലും 200ലും തുടരെയുള്ള ഒളിംപിക്സുകളില്‍ സ്വര്‍ണം നേടി ചരിത്രത്തില്‍ ഇടം പിടിച്ച താരമാണ് ഇലെയ്ന്‍ തോംപ്സണ്. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിലും താരം 100ലും 200ലും സ്വര്‍ണം നേടിയിരുന്നു. ഇത്തവണ ആഗസ്ത് ഒന്ന് മുതല്‍ 11 വരെയാണ് അത്ലറ്റിക്സ് ഇവന്റുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: