കേരളത്തിലെ ന്യൂനപക്ഷ പ്രീണന വിഷയത്തില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടിനു പിന്‍ബലമേകി മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ രംഗത്തെത്തി. എസ് എന്‍ ഡി പി ഭരണ വിഷയത്തില്‍ വെള്ളാപ്പള്ളി നടേശന്റെ എതിര്ുപക്ഷത്തായിരുന്ന ടി.പി. സെന്‍കുമാര്‍ ന്യൂനപക്ഷ പ്രീണന വിഷയത്തില്‍ വെള്ളാപ്പള്ളി നടേശനുമായി ഒരുമിച്ചു പോരിനിറങ്ങിയത് നിര്‍ണായക സംഭവ വികാസമാണ്.
ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ന്യൂനപക്ഷ പ്രീണനമാണ് സി പി എം തകര്‍ച്ചക്ക് കാരണമെന്ന ചര്‍ച്ചക്ക് തുടക്കം കുറിച്ചത്. കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റുകള്‍ ന്യൂനപക്ഷം കയ്യടക്കുന്നതിലും സുരേന്ദ്രന് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
കേരളത്തില്‍ ന്യൂനപക്ഷ പ്രീണനത്തിനെതിരായ പോരാട്ടത്തില്‍ രക്തസാക്ഷിയാകാനും മടിക്കില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രഖ്യാപനം സി പി എമ്മിന്റെ ചങ്കിടിപ്പ് കൂട്ടി. സി പി എമ്മിന്റെ ഈഴവ വോട്ടുബാങ്കില്‍ കോട്ടമുണ്ടായതാണ് സിപിഎം തകര്‍ച്ചക്ക് കാരണമെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു. സി പി എമ്മിലെ ഈഴവര്‍ ബിജെ പി യിലേക്ക് ചേക്കേറുന്നതായും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
ഇതേ തുടര്‍ന്ന് വെള്ളാപ്പള്ളിക്കെതിരെ ആസൂത്രിതമായി ആക്രമണം ആരംഭിച്ചു.
എസ് എന്‍ ഡിപിയിലെ വിമത നേതാക്കളെ ഇറക്കി വെള്ളാപ്പള്ളിയെ വിരട്ടാനായി സി പി എം നീക്കം. മുസ്ലിം ലീഗ് പോപ്പുലര്‍ ഫ്രണ്ട് സൈബര്‍ പോരാളികള്‍ വെള്ളാപ്പള്ളിക്കെതിരെ അസഭ്യ വര്‍ഷമാരംഭിച്ചു.
ഇതിനിടെ ടി.പി. സെന്‍കുമാര്‍ കളത്തിലിറങ്ങിയത് രംഗം കൊഴുപ്പിച്ചു. കേരളത്തിലെ വിവേചനം മനസിലാക്കാന്‍ 1971 ല്‍ ഓരോ വിഭാഗത്തിനും എത്ര എയ്ഡഡ് സ്കൂളുകളും കോളജുകളും ഉണ്ടായിരുന്നു എന്നും ഇപ്പോള്‍ അവ എത്ര വീതമായെന്നു നോക്കാനുമാണ് സെന്‍കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
https://www.facebook.com/drtpsenkumar/posts/pfbid0PZiLT5DfJFd8bZe2Jax4izpE4MyruHJTiYwYTmujUUYGDxT9KMjSiLCdBpQYcpNYl
പ്രതികരിക്കാൻ ഇവിടെ എഴുതുക: