ബെംഗളൂരു: പെട്രോളിനും ഡീസലിനും വില്പന നികുതി വര്‍ധിപ്പിച്ച് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ലിറ്ററിന് മൂന്ന് രൂപ വീതം വില കൂട്ടിയിരിക്കുകയാണ്. പെട്രോള്‍ വില 99.84 രൂപയില്‍ നിന്നും 102.84 രൂപയായി ഉയര്‍ന്നു. ഡീസല്‍ വിലയാകട്ടെ 85.93 രൂപയില്‍ നിന്നും 88.95 രൂപയായും ഉയര്‍ന്നു.
കേന്ദ്രസര്‍ക്കാര്‍ തദ്ദേശീയമായി വികസിപ്പിക്കുന്ന ഇന്ധനത്തിനുള്ള വിന്‍ഡ് ഫാള്‍ നികുതി 520 രൂപയില്‍ നിന്നും 3250 രൂപയായി കുറച്ചതിന് പിന്നാലെയാണ് അതിനാടകീയമായി കര്‍ണ്ണാടകയിലെ കോണ്‍ഗ്രസിന്റെ ഈ നീക്കം. സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാഴ്ത്തിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഈ നീക്കം.
കര്‍ണ്ണാടകത്തിലെ വില്പന നികുതി പെട്രോളിന് 25.92 ശതമാനത്തില്‍ നിന്നും 29.84 ശതമാനമാക്കി ഉയര്‍ത്തിയപ്പോള്‍ ഡീസലിന് 14.3 ശതമാനത്തില്‍ നിന്നും 18. 4 ശതമാനമാക്കിയും ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: