കോഴിക്കോട്: കേരളത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് പ്രത്യേക താത്പര്യമുണ്ടെന്നു കേന്ദ്ര ടൂറിസം, പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. ഭാരതത്തിന്റെ ടൂറിസം മന്ത്രിയാണ് ഞാന്‍. വലിയ ഉത്തരവാദിത്വമാണത്. കേരളത്തിനുവേണ്ടി പലതും ചെയ്യാനുണ്ടെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
എനിക്ക് ഒരുപാട് ബന്ധങ്ങളുണ്ട്. ക്ഷേത്രങ്ങളുമായും വ്യക്തികളുമായും. എല്ലാ വിഭാഗം ആളുകളും എന്നെ പിന്തുണച്ചിട്ടുണ്ട്. എനിക്ക് അതൊന്നും മായ്ച്ചുകളയാൻ പറ്റില്ല. ഞാൻ പണ്ടുമുതലേ അങ്ങനെയാണ്. തൃശൂരിലെയും ഭാരതത്തിലെയും എല്ലാ ജനങ്ങളെയും വാരിപ്പുണർന്നുകൊണ്ടാണ് ഞാൻ തുടങ്ങിയിരിക്കുന്നത്. എന്നെ ദൈവമായിട്ട് ജനങ്ങളുടെ മനസിൽ തോന്നിപ്പിച്ച്, ജനങ്ങൾ എന്നെ തെരഞ്ഞെടുത്തതാണ്.
ജനങ്ങളെ എന്നിലേക്ക് എത്തിക്കാന്‍ ഒന്നൊന്നര വര്‍ഷം തൃശൂരിലെ കാര്യകര്‍ത്താക്കള്‍ പണിയെടുത്തു. ജനങ്ങളും അവരുമാണ് ഇനി തന്റെ ഉത്തരവാദിത്വമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. മന്ത്രിയായ ശേഷം കേരളത്തിലെത്തിയ സുരേഷ് ഗോപിയുടെ ആദ്യ ദിവസം തുടങ്ങിയത് കോഴിക്കോട്ട് നിന്നായിരുന്നു.
ഇന്നു രാവിലെ ദല്‍ഹിയില്‍നിന്ന് കോഴിക്കോടെത്തിയ സുരേഷ് ഗോപി തളി മഹാ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ബിജെപി സംസ്ഥാന ജന.സെക്രട്ടറി എം.ടി.രമേശും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍ കൃഷ്ണനും ബിജെപി സംസ്ഥാന നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനിലും അദ്ദേഹം സന്ദര്‍ശനം നടത്തി. മുതിര്‍ന്ന ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയും മരാര്‍ജി ഭവനില്‍ നടന്നു. തുടര്‍ന്ന് ചാലപ്പുറത്ത് പി.വി. ചന്ദ്രന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം കണ്ണൂരിലേക്ക് തിരിക്കും.
എയിംസ് കോഴിക്കോട് വേണമെന്ന എം.കെ. രാഘവന്‍ എംപിയുടെ പരാമര്‍ശത്തോട് പ്രതികരിച്ച സുരേഷ് ഗോപി അദ്ദേഹത്തിന് അങ്ങനെ പറയാന്‍ അവകാശമുണ്ടെന്നും എവിടെ വേണമെന്ന് പറയാന്‍ തനിക്കും അവകാശം ഉണ്ടെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: