ലഖ്നൗ: യുപിയില്‍ ക്രിമില്‍ കേസുകളില്‍ ഉള്‍പ്പെട്ട ഇന്ത്യാ സഖ്യത്തിലെ ആറ് എംപിമാര്‍ക്ക് എംപി സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ് പ്രകാരം ഒരു എംപി ക്രിമിനല്‍ കേസില്‍ രണ്ടോ രണ്ടില്ക്കൂടുതലോ വര്‍ഷം ശിക്ഷിക്കപ്പെട്ടാല്‍ അയാളുടെ എംപി സ്ഥാനം നഷ്ടപ്പെടും.
സമാജ് വാദി പാര്‍ട്ടിയിലെ എംപിമാരാണ് പ്രധാനമായും ക്രിമിനല്‍ കേസുകളില്‍ വിധി കാത്തിരിക്കുന്നത്. ഗാസിപൂര്‍ സീറ്റിലെ അഫ് സല് അന്‍സാരി (സമാജ് വാദി പാര്‍ട്ടി), അസംഗഡില്‍ വിജയിച്ച ധര്‍മ്മേന്ദ്ര യാദവ് (സമാജ് വാദി പാര്‍ട്ടി), ജോണ്‍പൂര്‍ സീറ്റില്‍ വിജയിച്ച ബാബു സിങ്ങ് കുശ് വാഹ, സുല്‍ത്താന്‍പൂരില്‍ വിജയിച്ച രാം ഭൂവല് നിഷാദ് (സമാജ് വാദി പാര്‍ട്ടി), ചന്ദോലി ലോക് സഭാ സീറ്റ് വിജയിച്ച വീരേന്ദ്ര സിങ്ങ് (സമാജ് വാദി പാര്‍ട്ടി) ഷഹ് രാണ് പൂര് സീറ്റില്‍ ജയിച്ച ഇംറാന്‍ മസൂദ് (സമാജ് വാദി പാര്‍ട്ടി) എന്നിവരാണ് ക്രിമിനല്‍ കേസുകളില്‍ വിധി കാത്തിരിക്കുന്ന യുപിയിലെ ഇന്ത്യാ മുന്നണി എംപിമാര്‍.
ഈ ആറ് എംപിമാര്‍ അവര്‍ക്കെതിരായ ക്രിമിനല്‍ കേസുകളില്‍ രണ്ടോ അധിലധികമോ വര്‍ഷം ശിക്ഷിക്കപ്പെട്ടാല്‍ എംപി സ്ഥാനം ഒഴിയേണ്ടതായി വരും. ഇത് വീണ്ടും ഉപതെരഞ്ഞെടുപ്പിലേക്ക് നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: