ശ്രീനഗര്‍: ജമ്മു കശ്മീര്‍ റിയാസി ജില്ലയില്‍ തീര്‍ത്ഥാടകര്‍ക്ക് നേരെ അക്രമണം നടത്തിയ ഭീകരര്‍ക്കായി സുരക്ഷാ സൈന്യം അന്വേഷണം ശക്തമാക്കി. റിയാസി ജില്ല സംയുക്ത സൈന്യം വളഞ്ഞിരിക്കുകയാണ്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചില്‍. കര്‍ശന നടപടി സ്വീകരിക്കുമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. കുട്ടികള്‍ ഉള്‍പ്പടെ പത്തുപേരാണ് ഞായറാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഭീകര സംഘടനയായ ലഷ്കര്‍ ഇ തോയ്ബയ്ക്ക് കീഴിലുള്ള ദി റസിസ്റ്റന്‍സ് ഫ്രണ്ട്(ടിആര്‍എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. റിയാസി ഭീകരാക്രമണം പുതിയ തുടക്കത്തിന്റെ ആരംഭം മാത്രമാണ്. വിദേശികളേയും വിനോദ സഞ്ചാരികളേയും ലക്ഷ്യമിട്ട് ഇനിയും ഭീകരാക്രമണങ്ങളുണ്ടാകുമെന്നും അവരുടെ സന്ദേശത്തില്‍ ഭീഷണിയുണ്ട്.
സംയുക്ത സൈന്യം മേഖലയിലെ സുരക്ഷ ശക്തമാക്കി. ദേശീയ അന്വേഷണ ഏജന്‍സിക്കാണ് അന്വേഷണച്ചുമതല. എന്‍ഐഎ ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വനമേഖല കേന്ദ്രീകരിച്ചാണ് അന്വേഷണം പു
രോഗമിക്കുന്നതെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ടന്റ് മോഹിത ശര്‍മ്മ പറഞ്ഞു. സ്നിഫര്‍ ഡോഗുകള്‍, ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ചാണ് തെരച്ചില്‍.
പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന ഭരണകൂടവുമായി ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായം ഉറപ്പാക്കണമെന്നും കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും എല്ലാ സഹായങ്ങളും ഉണ്ടാകുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി.
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഗവര്‍ണര്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. പ്രദേശത്ത് ജില്ലാ ഭരണകൂടം കണ്ട്രോള് റൂം ആരംഭിച്ചിട്ടുണ്ട്. ജമ്മു കശ്മീര്‍ പോലീസ്, കരസേന, സിആര്‍പിഎഫ് എന്നിവയുടെ സംയുക്ത സൈന്യം ഇവിടെ ക്യാമ്പ് ചെയ്തിരിക്കുകയാണ്. അതേസമയം ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആറ് പേര് പോലീസ് കസ്റ്റഡിയിലായതായി റിപ്പോര്‍ട്ടുണ്ട്. ബരാക് മേഖലയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗീക സ്ഥിരീകരണമില്ല.
ശിവ്ഖോരി ക്ഷേത്രത്തില്‍ നിന്ന് മാതാ വൈഷ്ണോദേവി ക്ഷേത്രത്തിന്റെ കത്രയിലെ ബേസ് ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെയാണ് തീര്‍ത്ഥാടകരുടെ ബസിനുനേരെ മുഖംമൂടി ധാരികളായ രണ്ടുപേര്‍ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ഡ്രൈവര്‍ക്ക് വെടിയേറ്റ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും ബസ് മലയിടുക്കിലേക്ക് പതിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: