തിരുവനന്തപുരം: ജോര്‍ജ്ജ് കുര്യന് മന്ത്രിയായതില്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് താനാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍. മന്ത്രിയാകുന്നു എന്ന വാര്‍ത്ത പുറത്തുവന്നതോടെ ജോര്‍ജ്ജ് കുര്യന് ആദ്യം വിളിച്ചതും ഒ. രാജഗോപാലിനെ. “രാജേട്ടാ എന്റെ സത്യപ്രതിജ്ഞ ടിവിയില്‍ കാണണേ..” എന്നാണ് വിളിച്ച് ജോര്‍ജ്ജ് കുര്യന് ഫോണില്‍ അറിയിച്ചത്.
ഒ. രാജഗോപാല്‍ 20 വര്‍ഷം മുന്‍പ് കേന്ദ്രമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു ജോര്‍ജ്ജ് കുര്യന്.
‘‘ജോർജ് മിടുക്കനായിരുന്നു. എന്റെ ഏറ്റവും വലിയ സഹായി ആയിരുന്നു. ആത്മാർഥതയോടെയാണ് പ്രവർത്തിച്ചത്. ജോർജ് ജീവിച്ച ചുറ്റുപാടിൽ നിന്നും വളരെ വിഭിന്നമായിരുന്നു ബിജെപിയുടെ ആശയമെങ്കിലും ആദ്യകാലം മുതൽ പാർട്ടിയിൽ ഉറച്ചുനിന്നു. സന്തോഷമുണ്ട്. സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല. അന്നേ ഭാഷയൊക്കെ നല്ല വശമായിരുന്നു. നല്ല ഭാവിയുണ്ടായിരുന്നു.’’ – രാജഗോപാൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: