തിരുവനന്തപുരം: സംസ്ഥാനത്തെ കോടതി ഫീസ് പരിഷ്കരണത്തെ സംബന്ധിച്ചു പരിശോധിച്ചു ശുപാര്‍ശ സമര്‍പ്പിക്കുന്നതിനു രൂപീകരിച്ച ജസ്റ്റിസ്(റിട്ട.) വി.കെ.മോഹനന് സമിതി പൊതുജനങ്ങള്‍ക്കായി ജൂണ്‍ 19 മുതല്‍ 22 വരെ മേഖലാതല ഹിയറിങ് നടത്തും.
ഉത്തര മേഖലാ ഹിയറിങ്ങില്‍ കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളുടേത്് ജൂണ്‍ 19നു കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കും. കണ്ണൂര്‍ ജില്ലയുടെ ഹിയറിങ് രാവിലെ 10 മുതല്‍ 12 വരെയും കാസര്‍കോഡ് ജില്ലയുടേത് ഉച്ചയ്ക്കു രണ്ടു മുതല്‍ നാലു വരെയുമായിരിക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളുടെ ഹിയറിങ് 20നു രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും വയനാട് ജില്ലയുടേത് രണ്ടു മുതല്‍ നാലു വരെയും കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കും.
മധ്യ മേഖലാ ഹിയറിങ്ങില്‍ പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളുടേത് ് 21നു രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളുടെ സിറ്റിങ് ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയും എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കും.
ദക്ഷിണ മേഖലാ ഹിയറിങ്ങില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ ഹിയറിങ് 22നു രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും പത്തനംതിട്ട ജില്ലയുടേത് വൈകിട്ടു മൂന്നു മുതല്‍ അഞ്ചു വരെയും തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കും.
ഹിയറിങ് കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്കു ഹാജരായി വിവരങ്ങള്‍ വാക്കാലോ രേഖാമൂലമോ നല്‍കാം. കണ്‍വീനര്‍, നിയമ സെക്രട്ടറി, കോടതി ഫീസ് പരിഷ്കരണ സമിതി, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695 001 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിലിലോ അറിയിക്കുകയും ചെയ്യാം. ജസ്റ്റിസ്(റിട്ട.) വി.കെ. മോഹനന്റെ അധ്യക്ഷതയില്‍ ഡോ. എന്‍.കെ. ജയകുമാര്‍, അഡ്വ. സി.പി. പ്രമോദ്, നിയമ വകുപ്പ് സെക്രട്ടറി, നികുതി വകുപ്പ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളായാണു സര്‍ക്കാര്‍ സമിതി രൂപീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: