ഗോപി. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മൂന്ന് പ്രോജക്ടുകൾ ആണ് താൻ കമ്മിറ്റ് ചെയ്തിരിക്കുന്നതെന്ന് സുരേഷ് ഗോപി അറിയിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ ആയിരുന്നു നടൻ ഇക്കാര്യം പറഞ്ഞത്.
ഗോകുലം ഗോപാലൻ ചേട്ടന്റെ മൂന്ന് പ്രോജക്ടുകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്. പത്മനാഭസ്വാമിയ്‌ക്ക് ട്രിബ്യൂട്ട് എന്ന തരത്തിൽ ഒരു വലിയ പ്രോജക്ട് ഉണ്ട്. 70 കോടിയോ മറ്റോ ആണ് അതിന്റെ ബജറ്റ്. പക്ഷേ എങ്ങനെ പോയാലും ഒരു 90, 100 കോടി ബജറ്റ് ആകാൻ സാധ്യതയുണ്ട്. പാൻ യൂണിവേഴ്സ് ആകാനുള്ള വലിയ സാധ്യതയും കാണുന്നുണ്ട്. ഇവയുടെ ഒക്കെ സ്ക്രിപ്റ്റ് കേട്ട് അവയുടെ ഭാഗമാകുന്നതിന്റെ ത്രില്ലിലാണ് ഞാൻ. രണ്ട് വർഷത്തേക്കുള്ള സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്”, എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
അതേസമയം, മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രത്തില്‍ സുരേഷ് ഗോപി ആണ് നായകന്‍. ഇതാദ്യമായാണ് മമ്മൂട്ടിയല്ലാതെ മറ്റൊരു നടന്‍ ഈ ബാനറില്‍ നായകനാകാന്‍ പോകുന്നത്. ഓഗസ്റ്റില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് സുരേഷ് ഗോപി അറിയിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രം കൂടിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: