തിരുവനന്തപുരം: ബി.ടെക് പാഠ്യപദ്ധതിയിൽ ഈ വർഷം മുതൽ സമഗ്രമായ പരിഷ്കരണം നടത്തുകയാണ് സാങ്കേതിക സർവകലാശാല. അതിവേഗം മാറുന്ന സാങ്കേതിക രംഗത്ത് മികവ് പുലർത്താൻ വിദ്യാർത്ഥികളെ സജ്ജരാക്കുക, വിദ്യാർത്ഥികളിൽ സംരംഭകത്വ കഴിവുകൾ വളർത്തുക എന്നീ ലക്ഷ്യങ്ങളാണ് പുതിയ പാഠ്യപദ്ധതിയിലൂടെ കൈവരിക്കാൻ സർവകലാശാല ഉദ്ദേശിക്കുന്നത്.
പരിഷ്ക്കരിച്ച 2024 വർഷത്തെ ബി.ടെക് കരിക്കുലത്തിന്റെ സിലബസ് തയ്യാറാക്കുന്നതിനായി ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾക്കായി നടത്തുന്ന നാല് ദിവസത്തെ ശിൽപശാലക്ക് തിരുവനന്തപുരം മാർ ബസേലിയോസ് കോളേജിൽ തുടക്കമായി. കേരളത്തിലെ എൻജിനീയറിങ് കോളേജുകളിൽ നിന്നായി ബോർഡ് ഓഫ് സ്റ്റഡീസിനെ പ്രതിനിധീകരിച്ച് 125 അധ്യാപകർ പങ്കെടുക്കുന്ന ശില്പശാല വൈസ് ചാൻസലർ ഡോ സജി ഗോപിനാഥ് ഉത്‌ഘാടനം ചെയ്തു.
വിദ്യാർത്ഥികളെ തൊഴിലിനും വ്യവസായത്തിനും പ്രാവീണ്യം ഉള്ളവരാക്കുക, അടിസ്ഥാന കഴിവുകൾ വികസിപ്പിക്കുന്നതിൽ ഊന്നൽ നൽകുക എന്നിവയാണ് പുതിയ പാഠ്യപദ്ധതിയുടെ ലക്ഷ്യം വക്കുന്നതെന്ന് വൈസ് ചാൻസലർ ഡോ സജി ഗോപിനാഥ് പറഞ്ഞു. പാഠ്യപദ്ധതി നൂതനവും വിദ്യാർത്ഥി കേന്ദ്രീകൃതവുമാണ്. സ്റ്റാർട്ടപ്പുകൾ തുടങ്ങാനും സാങ്കേതിക വ്യവസായമേഖലയിലെ അവസരങ്ങൾ ഉപയോഗപ്പെടുത്താനും വിദ്യാർത്ഥികളെ സജ്ജരാക്കുന്നതുമാണ് പുതിയ പാഠ്യപദ്ധതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ സാങ്കേതിക മുന്നേറ്റങ്ങളിൽ വിദ്യാർത്ഥികളുടെ പ്രാവീണ്യം ഉറപ്പാക്കാൻ പുതുതലമുറ കോഴ്സുകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ് എന്നിവ എല്ലാ പഠന ശാഖകളിലും പാഠ്യവിഷയമാണ്. ഉള്ളടക്കത്തിലെ അമിതഭാരം ഒഴിവാക്കി വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള വിജ്ഞാനം പഠിതാക്കളിൽ ഉണ്ടാക്കാനുള്ള ശ്രമവും പുതിയ പാഠ്യപദ്ധതിയിൽ ഉണ്ട്.
“ബഹുമുഖ തൊഴിലുകൾക്കായി സജ്ജരാകുന്ന പുതുതലമുറ എഞ്ചിനീയർമാരെ വാർത്തെടുക്കുക എന്നതാണ് പാഠ്യപദ്ധതിയുടെ ലക്‌ഷ്യം. പഠനം സുഗമമാക്കുകയും പഠിക്കാൻ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നതുമാകണം പുതിയ പാഠ്യപദ്ധതി,” ഡോ. സജി ഗോപിനാഥ് കൂട്ടിച്ചേർത്തു.
അനുദിനം മാറുന്ന വ്യവസായലോകത്തിനും ആഗോള തൊഴിൽ വിപണിയിലും വിദ്യാർത്ഥികൾക്ക് മത്സരപരമായ മുൻതൂക്കം നൽകുന്നതിനുമാണ് പുതിയ സിലബസ് രൂപകൽപ്പന ചെയ്യുന്നതിലൂടെ സർവകലാശാല ലക്ഷ്യമാക്കുന്നതെന്ന് അക്കാദമിക് ആൻഡ് റിസർച്ച് സിൻഡിക്കേറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനോദ്കുമാർ ജേക്കബ് പറഞ്ഞു. ഡിജിറ്റൽ ടൂളുകൾ, സംരംഭകത്വ വൈദഗ്ധ്യം, അന്താരാഷ്‌ട്ര മത്സരക്ഷമത എന്നിവയിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്ന പരിഷ്കരിച്ച ബിടെക് സിലബസ് എൻജിനീയറിങ് വിദ്യാഭ്യാസത്തിൽ വിപ്ലവകരമായ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബോർഡ് ഓഫ് ഗവർണേഴ്സ് അംഗം ഡോ. വേണുഗോപാൽ ജി, സിൻഡിക്കേറ്റ് അംഗം പ്രൊഫ. സഞ്ജീവ് ജി, ഡീൻ (അക്കാദമിക്സ്) ഡോ. വിനു തോമസ്, ഡയറക്ടർ (അക്കാദമിക്സ്) ഡോ. ലിബീഷ് എം എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
യൂണിവേഴ്സിറ്റിയുടെ ഹ്യൂമൻ റിസോഴ്സ് ഡവലപ്‌മെന്റ് സെന്റർ സംഘടിപ്പിച്ച വർക്ക്‌ഷോപ്പ് ജൂൺ 11-ന് സമാപിക്കും.
New BTech syllabus emphasizes digital tools, entrepreneurial skills
Thiruvananthapuram: Technological University is heading for a comprehensive overhaul of the BTech syllabus to equip students with the skills and knowledge required to excel in the rapidly evolving technological landscape. The new syllabus places a strong emphasis on digital tools, entrepreneurial skills, and international competitiveness.
Inaugurating a 4-day residential workshop on 2024 BTech curriculum preparation, Vice Chancellor Dr Saji Gopinath said the primary objective of the revised syllabus is to prepare students to be job-ready and industry-ready, with a focus on developing essential skills. The curriculum is designed to be innovative and student-centric, encouraging students to venture into startups and explore the vast opportunities in the tech industry.
AI and data science have been integrated across all branches to ensure that students are well-versed in the latest technological advancements. The syllabus is carefully crafted to avoid overpacking students with content, allowing them to focus on developing a deeper understanding of the subject matter.
“Our goal is to equip students to become future engineers ready for multiple professions. The syllabus should not teach what students have already been taught; instead, it should start from where they have left and make them more international. We want to make the subject more welcoming to students,” Dr Saji Gopinath added.
The new syllabus is designed to cater to the industry’s evolving needs and provide students with a competitive edge in the global job market. With its focus on digital tools, entrepreneurial skills, and international competitiveness, the revised BTech syllabus is poised to revolutionize the way engineering students learn and prepare for their future careers, said Vinodkumar Jacob, chairman of the Syndicate Standing Committee on Academics and Research.
Board of Governors member Dr. Venugopal G, syndicate member Prof. Sanjeev G, dean (academics) Dr. Vinu Thomas and director (academics) Dr. Libeesh M spoke.
The workshop, organised by the Human Resource Development Centre of the University will conclude on June 11. Around 125 Board of Studies members are participating in the workshop.











