മുംബൈ: അദാനി ക്രെഡിറ്റ് കാര്‍ഡ് ബിസിനസിലേക്ക് കടന്നു. ഐസിഐസിഐ ബാങ്കുമായി ചേര്‍ന്നാണ് അദാനി ക്രെഡിറ്റ് കാര്‍ഡ് ഇറക്കിയത്.
പ്ലാറ്റിനം, സിഗ്നേച്ചര്‍ എന്നിങ്ങനെ രണ്ട് കാര്‍ഡുകള്‍ ഇറക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ പ്രീമിയം ലൗഞ്ചില്‍ പ്രവേശനം, സൗജന്യ എയര്‍ ടിക്കറ്റ്, പ്രണാം മീറ്റ് ആന്റ് ഗ്രീറ്റ് സേവനം, ഡ്യൂട്ടി ഫ്രീ ഔട്ട് ലെറ്റുകളില്‍ സൗജന്യവും ഡിസ്കൗണ്ടുകളും തുടങ്ങി ഒട്ടേറെ സേവനങ്ങള്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും.
റീട്ടെയ്ല്‍ ഫൈനാന്‍സ് രംഗത്തേക്ക് കടക്കുന്നതിന്റെ ആദ്യപടിയാണ് ഇത്. ടാറ്റ, ആദിത്യ ബിര്‍ള, റിലയന്‍സ് തുടങ്ങിയവരുമായി ഇനി അദാനിയും ഈ രംഗത്ത് മത്സരത്തിനുണ്ടാകും.
അദാനി ഗ്രൂപ്പിന്റെ ഡിജിറ്റല്‍ പ്ലാറ്റ് ഫോമായ അദാനി വണ്ണും ഐസിഐസിഐ ബാങ്കും ചേര്‍ന്ന് ഇറക്കിയ ക്രെഡിറ്റ് കാര്‍ഡ്, വിസയുമായി സഹകരിച്ച് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് ധാരാളം സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
അദാനി സംവിധാനങ്ങള്‍ക്കുള്ളില്‍ ചെലവഴിക്കുന്ന തുകയ്ക്ക് ഏഴ് ശതമാനം റിവാര്‍ഡ് പോയിന്റ് ലഭിക്കും.വിമാനടിക്കറ്റ്, ട്രെയിന്‍, ബസ് ടിക്കറ്റുകള്‍ എന്നിവ ബുക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന അദാനി വണ്‍ ആപ്, അദാനിയുടെ വിമാനത്താവളങ്ങള്‍, അദാനി സിഎന്‍ജി പമ്പുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ചെലവഴിക്കുന്ന തുകയ്ക്ക് റിവാര്‍ഡ് പോയിന്റ് കിട്ടും.
കഴിഞ്ഞ വര്‍ഷം റിലയന്‍സും ക്രെഡിറ്റ് കാര്‍ഡ് ഇറക്കിയിരുന്നു. എസ് ബിഐയും അംബാനി റീട്ടെയ്ല്‍ ഗ്രൂപ്പും ചേര്‍ന്ന് റൂപെ നെറ്റ് വര്‍ക്ക് ഉപയോഗിച്ചാണ് ഈ കാര്‍ഡ് ഇറക്കിയത്. ആദിത്യ ബിര്‍ള ഗ്രൂപ്പും എസ് ബിഐ, എയു സ്മാള്‍ ബാങ്ക് എന്നിവ ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: