കൊല്‍ക്കത്ത: കുവൈത്തിനെതിരെ ഫിഫ ലോകകപ്പ് യോഗ്യതാ ഫുട്ബോളിലെ നിര്‍ണായക പോരാട്ടമാണ് ഇന്ന് രാത്രി ഏഴിന് നടക്കുകയെന്ന് ഭാരത ഫുട്ബോള്‍ പരിശീലകന് ഇഗോര്‍ സ്റ്റിമാച്ച്. ജയിക്കാനായാല്‍ അത് ഭാരത ഫുട്ബോളിന്റെ പുരോഗതിക്ക് ആക്കം കൂട്ടുന്ന നിര്‍ണായക സംഭവമായി മാറുമെന്ന് പരിശീലകന് പറഞ്ഞു.
താന്‍ പുറത്തു നിന്നുള്ളൊരു രാജ്യക്കാരനാണ്. ഇവിടെ വന്ന് ഭാരത ടീമിന്റെ ചുമതലയേറ്റപ്പോള്‍ തന്റെ ജോലി എന്ന നിലയില്‍ മാത്രമേ കണ്ടുള്ളൂ. പക്ഷെ ഇന്ന് ഭാരത ടീം വലിയൊരു വികാരമായി മാറിയിരിക്കുകയാണ്. താനും ആ വികാരത്തിനൊപ്പം അല്ലെങ്കില്‍ അതിനുമപ്പുറം ആയിത്തീരന് കൊതിക്കുകയാണ്-സ്റ്റിമാച്ച് പറഞ്ഞു.
എല്ലാറ്റിനെക്കാളും ഉപരി ഭാരതത്തിന്റെ ഇതിഹാസ താരം സുനില്‍ ഛേത്രി അവസാന പോരാട്ടത്തിനിറങ്ങുകയാണിന്ന്. താരത്തിന് വേണ്ടി ഇന്നത്തെ ഈ മത്സരം ജയിക്കുക അത്യാവശ്യമാണെന്ന് സ്റ്റിമാച്ച് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: