Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഈ ആഘാതം ചെറുതല്ല, എല്‍.ഡി.എഫില്‍ ദുര്‍ബലനായി ജോസ് കെ.മാണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2024, 08:25 am IST
in Kerala

കോട്ടയം: സംസ്ഥാനപാര്‍ട്ടിപദവി നഷ്ടപ്പെടില്ലെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം കേരള കോണ്‍ഗ്രസ് മണി വിഭാഗത്തിനും ജോസ് കെ മാണിക്കും ഏല്‍പ്പിച്ച ആഘാതം ചെറുതല്ല. അടുത്തകാലത്തൊന്നും അതില്‍ നിന്ന് കരകയറാന്‍ പാര്‍ട്ടിക്കു കഴിയുകയുമില്ല.

ജൂലൈയില്‍ കാലാവധി കഴിയുന്ന രാജ്യസഭാ സീറ്റ് തിരികെ പിടിക്കാനുള്ള ശ്രമം എല്‍.ഡി.എഫില്‍ നടത്തുന്നതിനിടെയാണ് ജോസ് കെ മാണിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. ഇനിയിപ്പോള്‍ കോട്ടയം ലോക്‌സഭാ മണ്ഡലം നഷ്ടപ്പെടുത്തിയ പാര്‍ട്ടി എന്ന നിലയ്‌ക്ക് ഇടതുമുന്നണിയില്‍ വിലപേശാനുള്ള ശേഷിയും നഷ്ടപ്പെട്ടു. മാണി വിഭാഗത്തെ ഉള്‍പ്പെടുത്തിയതു കൊണ്ട് തങ്ങള്‍ക്ക് എന്താണ് നേട്ടം എന്ന ചോദ്യം സ്വാഭാവികമായും എല്‍.ഡി. എഫ് ഉയര്‍ത്തും.

കേരള കോണ്‍ഗ്രസിന്റെ പ്രധാന തട്ടകമായ കോട്ടയത്ത് യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് ഏതെന്ന് ചോദ്യത്തിന്, അത് മാണി വിഭാഗം അല്ല എന്ന ഉത്തരമാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്നത്. കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ പരാജയപ്പെട്ടു എന്നിനേക്കാള്‍ തങ്ങളുടെ തട്ടകമായ പാലാ നിയമസഭാ നിയോജകമണ്ഡലത്തില്‍ പോലും ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ലെന്നത് നാണക്കേടായി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് നേരിട്ട് മത്സരിച്ച് പരാജയപ്പെട്ട ജോസ് കെ മാണി അതിന്റെ ആഘാതത്തില്‍ നിന്ന് കരകയറാമെന്നുള്ള പ്രതീക്ഷയിലാണ് സിറ്റിംഗ് എംപിയായ തോമസ് ചാഴികാടനെ തന്നെ ഇക്കുറി കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ പരീക്ഷിച്ചത്. എം. പി. എന്ന നിലയില്‍ മികച്ചപ്രവര്‍ത്തനം നടത്തി എന്ന അവകാശവാദവുമായി ചാഴികാടനെ അവതരിപ്പിച്ചെങ്കിലും 80,000ത്തിലേറെ വോട്ടുകള്‍ക്കാണ് യുഡിഎഫിലെ ഫ്രാന്‍സിസ് ജോര്‍ജിനോട് തറപറ്റിയത്.

ജൂലൈയില്‍ ജോസ് കെ. മാണിയുടെ രാജ്യസഭാംഗത്വം തീരും. നിലവില്‍ ലോക്‌സഭാംഗത്വം കൂടി നഷ്ടപ്പെട്ടതോടെ പാര്‍ലമെന്റില്‍ അംഗത്വമില്ലാത്ത പാര്‍ട്ടി എന്ന നിലയിലാവും മാണി വിഭാഗം. താരതമ്യേന ദുര്‍ബലരെന്നു കരുതപ്പെട്ടിരുന്ന ജോസഫ് വിഭാഗം പാര്‍ലമെന്റില്‍ എത്തുകയും ചെയ്തു. 5 എംഎല്‍എമാര്‍ ഉള്ളതുകൊണ്ട് സംസ്ഥാന പാര്‍ട്ടി എന്ന പദവി നഷ്ടപ്പെടില്ല എന്നത് മാത്രമാണ് തല്‍ക്കാലം ആശ്വാസം.

Tags: kottayamLDFjose k maniWEAK
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനും ഭാര്യ കമലയ്‌ക്കും കൂടി ഒരു കോടിയിലേറെ രൂപയുടെ നിക്ഷേപം, പിണറായിക്ക് 78 സെന്റ് സ്ഥലം

Kerala

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

Kerala

‘മുന്നണി’കൾ രണ്ടും ആഭ്യന്തര പ്രശ്‌നങ്ങളിൽ, ‘സഖ്യം’ പ്രചാരണത്തിൽ മുന്നേറുന്നു

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

Kerala

പൊരിഞ്ഞ പോരാട്ടത്തിന് കേരളം ഒരുങ്ങി; യുവതീ പ്രവേശ വിഷയത്തില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പ് ചർച്ചയാകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.