ഇന്‍ഡോര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നോട്ടയുടെ എണ്ണത്തില്‍ റിക്കാര്‍ഡിട്ട് ഇന്‍ഡോര്‍ മണ്ഡലം. രണ്ട് ലക്ഷത്തിലധികം വോട്ടുകളാണ് ഇത്തവണ നോട്ട രേഖപ്പെടുത്തിയത്. നാമനിര്‍ദേശ പത്രിക അവസാന ദിവസം പിന്‍വലിച്ചതിന്റെ പേരില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മണ്ഡലമായിരുന്നു മധ്യപ്രദേശിലെ ഇന്‍ഡോര്‍.
ബിജെപി നേതാവ് ശങ്കര്‍ ലാല്‍വാനിയാണ് ഇന്‍ഡോറില്‍ വിജയിച്ചത്. അതും റിക്കാര്‍ഡ് വോട്ടില്‍, റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍. 12 ലക്ഷത്തോളം വോട്ടാണ് ലാല്‍വാനി ഇത്തവണ നേടിയത്. കഴിഞ്ഞ വര്‍ഷത്തെ ബിജെപിയുടെ തന്നെ റിക്കാര്‍ഡാണ് അദ്ദേഹം തകര്‍ത്തത്.
14 സ്ഥാനാര്‍ത്ഥികളാണ് ഈ മണ്ഡലത്തില്‍ മത്സരിച്ചത്. എന്നാല്‍ ലാല്‍വാനിക്കൊഴിച്ച് ആര്‍ക്കും നോട്ടയുടെ വോട്ട് പോലും നേടാനായില്ല. 12,26,751 വോട്ടുകളാണ് ഇവിടെ ബിജെപി നേടിയത്. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ സഞ്ജയ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. ആകെ നേടിയത് 51659 വോട്ടുകള്‍. അതായത് 10,08,077 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ബിജെപിയുടെ വിജയം.
മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും 7,96,575 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഗുണ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ 5,40929 വോട്ടുകളുടെ ഭൂരിപക്ഷം നേടി. മധ്യപ്രദേശിലെ 29 സീറ്റുകളും ബിജെപിക്കാണ്. അതും വലിയ ഭൂരിപക്ഷം നേടിയാണ് വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: