ആലപ്പുഴ: ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ താരമായത് എന്‍ഡിഎയുടെ ശോഭാസുരേന്ദ്രനാണ്. കെ. സി. വേണുഗോപാല്‍ വിജയം ആവര്ത്തിച്ചച്ചെങ്കിലും 2019ലേതിനേക്കാള്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ വര്‍ദ്ധിപ്പിച്ച് ഏവരെയും ഞെട്ടിച്ചത് ശോഭയാണ്. പന്ത്രണ്ട് ശതമാനത്തോളം വോട്ടുകളുടെ വര്‍ദ്ധനവാണുണ്ടായത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ ഇടതിനെയും, വലതിനെയും പിന്നിലാക്കി മുന്നേറാനും കഴിഞ്ഞു. പ്രചാരണ കാലയളവില്‍ എന്‍ഡിഎ എത്ര വോട്ട് നേടും എന്ന ചോദ്യമല്ല, ശോഭ ജയിക്കുമോ എന്ന ചോദ്യമാണുയര്‍ന്നത്.
എന്‍ഡിഎയുടെയും ബിജെപിയുടെയും സംഘടനാശേഷിയും, ശോഭാസുരേന്ദ്രന്റെ വ്യക്തിപ്രഭാവവും, കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടങ്ങളുമാണ് ഇത്ര വലിയ കുതിപ്പ് എന്‍ഡിഎയ്ക്ക് ആലപ്പുഴയില്‍ സാദ്ധ്യമായത്. കക്ഷിരാഷ്ട്രീയ, മതഭേദമന്യെ എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് നേടാന്‍ ഇത്തവണ കഴിഞ്ഞു. മത്സരിച്ചിടത്തെല്ലാം വോട്ട് വര്‍ദ്ധിപ്പിച്ച ചരിത്രം ആലപ്പുഴയിലും ശോഭാ സുരേന്ദ്രന് ആവര്‍ത്തിച്ചു.
2004ല്‍ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിലായിരുന്നു കന്നി അങ്കം. അന്നത്തെ വൈദ്യുതി മന്ത്രി കെ. മുരളീധരനും, മൊയ്തീനുമായിരുന്നു എതിരാളികള്‍. തുടര്‍ന്ന് എറണാകുളം ഉപതെരഞ്ഞെടുപ്പിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥി ആയിരുന്നു.
ഡൊമിനിക് പ്രസന്റേഷനും, സീനുലാലും എതിരാളികളായിരുന്നു. നിയമസഭാ പൊതു തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ പാലോളി മുഹമ്മദ് കുട്ടി എം. പി ഗംഗാധരന് എന്നിവരെ നേരിട്ടു. പുതുക്കാട് മണ്ഡലത്തില്‍ പ്രൊഫ. സി. രവീന്ദ്രനാഥ്, കെ. പി. വിശ്വനാഥന് എന്നിവരുമായി മത്സരിച്ചു. തുടര്‍ന്ന് രണ്ട് തെരഞ്ഞെടുപ്പുകളില്‍ പാലക്കാട്, കഴകൂട്ടം മണ്ഡലങ്ങളില്‍ മത്സരിച്ചു. പാലക്കാട് എന്‍. എന്‍ കൃഷ്ണദാസും, ഷാഫി പറമ്പിലുമായിരുന്നു എതിര് സ്ഥാനാര്‍ത്ഥികള്‍. കഴക്കൂട്ടത്ത് കടകം പുള്ളി സുരേന്ദ്രനും ഡോ. ലാലും സ്ഥാനാര്‍ത്ഥികളായിരുന്നു. രണ്ട് തെരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനത്തെത്തി.
ലോകസഭയിലേക്കുള്ള കന്നിയങ്കം 2014 ല്‍ പാലക്കാട് നിന്നായിരുന്നു. എം. ബി. രാജേഷും, എം. പി വീരേന്ദ്രകുമാറുമായിരുന്നു എതിര് ചേരികളിലെ സ്ഥാനാര്‍ത്ഥികള്‍. അവിടെ 2009 ലെ 60000 ബിജെപി വോട്ടുകള്‍ എന്നത് 1,38,688 ആക്കി ഉയര്‍ത്തി. അടുത്ത ലോകസഭാ പോരാട്ട വേദി ആറ്റിങ്ങല്‍ ആയിരുന്നു. സമ്പത്തും, അടൂര്‍ പ്രകാശും എതിരാളികളായി വന്നപ്പോള്‍ 2014ലെ 90,000 എന്ന പാര്‍ട്ടി വോട്ട് 2,48,688 ആയി വര്‍ദ്ധിച്ചു. ആലപ്പുഴയില്‍ 2019ലെ 1,87, 729 വോട്ടുകള്‍ ഇത്തവണ 2,99648 ആയി വര്‍ദ്ധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: