ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രന് വലിയ മുന്നേറ്റം. കെ.സി. വേണുഗോപാല്‍ 38000 വോട്ടുകള്‍ക്ക് മുന്‍പിലാണെങ്കിലും ശോഭാ സുരേന്ദ്രന് ആരിഫിന് പിന്നില്‍ മൂന്നാം സ്ഥാനത്താണെങ്കില്‍ 2019നെ അപേക്ഷിച്ച് ബിജെപിയെ വളരെ മുന്നിലെത്തിക്കാന്‍ ശോഭാ സുരേന്ദ്രന് സാധിച്ചിട്ടുണ്ട്.
2019ല്‍ ബിജെപിക്ക് വെറും 16 ശതമാനം മാത്രമുണ്ടായിരുന്ന ഈ മണ്ഡലത്തില്‍ ഇതിനകം ശോഭാ സുരേന്ദ്രന് 28 ശതമാനം വോട്ടുകള്‍ നേടിക്കഴിഞ്ഞു. ശോഭാ സുരേന്ദ്രനെ ഇവിടുത്തെ ജനങ്ങള്‍ ഒരു പരിധി വരെ സ്വീകരിച്ചു കഴിഞ്ഞു എന്നതിന്റെ ഉദാഹരണമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: