ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിലെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ 300 കടന്ന് എൻ.ഡി.എ. വാരണാസിയിൽ ഹാട്രിക് വിജയത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത് കഴിഞ്ഞു. കോൺഗ്രസിന്റെ അജയ് റാലിയാണ് രണ്ടാം സ്ഥാനത്ത്. ആദ്യ മിനിറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥി കേവല വോട്ടുകൾക്ക് മുന്നിട്ടുനിന്നുവെങ്കിലും കൂടുതൽ ബൂത്തുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ പ്രധാനമന്ത്രി ശക്തി തെളിയിച്ച് മുന്നിലെത്തുകയായിരുന്നു.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 479,505 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ സമാജ് വാദി പാർട്ടിയുടെശാലിനി യാദവിനെയും മൂന്നാം സ്ഥാനത്തെത്തിയ അജയ് റായിയെയും പരാജയപ്പെടുത്തി പ്രധാനമന്ത്രി മോദി സീറ്റ് നേടി. 2014ൽ ആം ആദ്മി പാർട്ടി (എഎപി) നേതാവും ദൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ 371,784 വോട്ടുകൾക്കാണ് പ്രധാനമന്ത്രി പരാജയപ്പെടുത്തിയത്.
വോട്ടെണ്ണലിന്റെ ആദ്യ രണ്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ ശക്തമായ പോരാട്ടമാണ് വിവിധ പാർട്ടികൾ കാഴ്ച വയ്‌ക്കുന്നത്. പോസ്റ്റൽ വോട്ടുകൾക്ക് പിന്നാലെ ഇവിഎം വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ലീഡ് നില ഉയർത്തുകയാണ് എൻഡിഎ. രാജ്യത്ത് കാവി തരംഗം ആഞ്ഞടിക്കുന്നതിന്റെ സൂചനകളാണ് ആദ്യ ഘട്ടത്തിൽ വ്യക്തമാകുന്നത്.
നിലവിൽ 310 മണ്ഡലങ്ങളിലാണ് എൻഡിഎ മുന്നിട്ട് നിൽക്കുന്നത്. ഇതിൽ 190 ലധികം സീറ്റുകളിൽ ബിജെപി തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. ഉത്തർപ്രദേശിൽ 30 സീറ്റുകളിൽ എൻഡിഎ മുന്നിട്ടുനിൽക്കുകയാണ്. 35 സീറ്റുകളിലാണ് ഇൻഡി മുന്നണി ലീഡ് ഉയർത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: