ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ ബംഗാളില്‍ പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ദേശീയ വനിതാ കമ്മിഷന് അദ്ധ്യക്ഷ, തെരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതി.
സന്ദേശ്ഖാലിയില്‍ സ്ത്രീകളും കുട്ടികളും ദുരിതം അനുഭവിക്കുകയാണെന്നും പ്രശ്നബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്നും വനിതാ കമ്മിഷന് കത്തില്‍ രേഖപ്പെടുത്തി. പോലീസും സ്ത്രീകളെ ആക്രമിച്ചുവെന്നും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സന്ദേശ്ഖാലിയില്‍ ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടെന്ന വാര്‍ത്തകള്‍ ദിനംപ്രതി കാണുകയാണ്. പ്രശ്ന ബാധിത മേഖലയില്‍ സ്ത്രീകള്‍ വളരെയധികം ദുരിതമനുഭവിക്കുന്നു. ബംഗാളിലെയും പ്രത്യേകിച്ച് സന്ദേശ്ഖാലിയിലെയും വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനുള്ള അനുമതി തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കണം. വിഷയം ഗുരുതരമായി കണ്ട് എത്രയും പെട്ടന്ന് നടപടി സ്വീകരിക്കാനുള്ള അനുമതി തരുമെന്ന് പ്രതീക്ഷിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനാല്‍ അക്രമികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം, ദേശീയ വനിതാ കമ്മിഷന് കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: