സിങ്കപ്പൂര്‍: ഉക്രൈന്-റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട് സ്വിറ്റ്സര്‍ലന്‍ഡ് സംഘടിപ്പിച്ച സമാധാന സമ്മേളനം തടസപ്പെടുത്താന്‍ റഷ്യയെ ചൈന സഹായിച്ചതായി ഉക്രൈന് പ്രസിഡന്റ് വ്ളോദിമീര്‍ സെലന്‍സ്കി.
ഇതുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് പറഞ്ഞ് ചൈന മറ്റ് രാജ്യങ്ങളെയും അവരുടെ നേതാക്കളെയും സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിങ്കപ്പൂരിലെ ഷാംഗ്രി-ലാ ഡിഫന്‍സ് ഫോറത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സെലെന്‍സ്കിയുടെ വെളിപ്പെടുത്തല്‍.
നേരത്തെ ഒരു പ്രസംഗത്തില്‍, വരാനിരിക്കുന്ന സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സെലെന്‍സ്കി മറ്റുരാജ്യങ്ങളിലെ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചിരുന്നു. ചൈനീസ് പ്രതിരോധ മന്ത്രി ഡോങ് ജുന് ഷാംഗ്രി-ലാ കോണ്‍ഫറന്‍സില്‍ നേരത്തെ സംസാരിച്ചിരുന്നുവെങ്കിലും സെലെന്‍സ്കി തന്റെ അഭ്യര്‍ത്ഥന നടത്തിയപ്പോള്‍ അദ്ദേഹം മുറിയില്‍ ഉണ്ടായിരുന്നില്ല.
സിങ്കപ്പൂര്‍ പ്രധാനമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്താന്‍ താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും സ്വിറ്റ്സര്‍ലന്‍ഡ് ചര്‍ച്ചകളില്‍ നേരിട്ട് പങ്കെടുക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുമെന്നും സെലന്‍സ്കി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: