ആലപ്പുഴ : കാറില്‍ സ്വിമ്മിംഗ് പൂളില്‍ കുളിച്ചുള്ള യാത്ര യൂ ട്യബിലിട്ടതിലൂടെ കുപ്രസിദ്ധി നേടിയ സഞ്ജു ടെക്കിക്കെതിരെ പൊലീസ് കേസെടുക്കും.അലക്ഷ്യമായി വാഹനം ഓടിച്ചതിന് ആര്‍ടിഒയുടെ പരാതിയിലാണ് ആലപ്പുഴ കലവൂര്‍ സ്വദേശി സഞ്ജു.ടി.എസ് എന്ന സഞ്ജു ടെക്കിക്കെതിരെ മണ്ണഞ്ചേരി പൊലീസ് കേസെടുക്കുന്നത്.
ആര്‍ടിഒയെടുത്ത കേസ് ആലപ്പുഴ കോടതിക്ക് തിങ്കളാഴ്ച കൈമാറും. സഞ്ജുവിനെതിരെ പ്രോസീക്യൂഷന് നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.സഞ്ജു ടെക്കിക്കൊപ്പം യാത്ര ചെയ്ത സുഹൃത്തുകളും പ്രോസീക്യൂഷന് നടപടി നേരിടണം.
കാര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇതിനിടെ നിയമനടപടിയെ വെല്ലുവിളിച്ച സഞ്ജു ടെക്കി ആര്‍ടിഒയുടെ ശിക്ഷ നടപടിയെ പരിഹസിച്ചു വിഡിയോ ഇടുകയും ചെയ്തു.
കേസ് മൂലം 10 ലക്ഷം രൂപ ചെലവിട്ടാല്‍ പോലും കിട്ടാത്ത റീച്ച് കിട്ടിയെന്നാണ് സഞ്ജു പരിഹസിച്ചത്. ആര്‍ടിഒക്കും മാധ്യമങ്ങള്‍ക്കും നന്ദി എന്നും നിയമപരമായ ശിക്ഷാനടപടിയെ പരിഹസിച്ചുകൊണ്ട് സഞ്ജു വിഡിയോയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: