തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. കാലവർഷം ശക്തിപ്രാപിച്ചെങ്കിലും ഇന്ന് തന്നെ സ്‌കൂൾ തുറക്കാനായിരുന്നു അധികൃതരുടെ തീരുമാനം. കാലവർഷമെത്തിയെങ്കിലും അതൊരു പ്രശ്നമല്ലെന്നും മഴനനയാതെ എന്ത് പ്രവേശനോത്സവമെന്നാണ് സ്കൂളുകളിലെ അധ്യാപകർ പറയുന്നത്.
ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ് എന്നത് അധ്യാപകരിൽ ആശങ്കയുണർത്തുന്നുണ്ട് . പലരുടെയും നിലനിൽപ്പിന്റെ പ്രശ്നം തന്നെയാണ് ക്ലാസ്സിൽ തലയെണ്ണം കുറയുന്നത്. 2.44 ലക്ഷം കുട്ടികളാണ് ഇത്തവണ സംസ്ഥാന സിലബസിൽ പ്രവേശനം നേടിയത്.
കഴിഞ്ഞ വര്‍ഷം ഇത് 2.98 ലക്ഷമായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 53,421 പേരുടെ കുറവാണ് ഇത്തവണയുണ്ടായത്. സംസ്ഥാനതല പ്രവേശനോത്സവം കൊച്ചി എളമക്കര ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: