ഓസ് ലോ: ലോകചെസ്സിലെ ഒന്നാമനെയും രണ്ടാമനെയും തകര്‍ത്ത് പ്രജ്ഞാനന്ദ അരങ്ങ് തകര്‍ക്കുമ്പോള്‍ അതേ നോര്‍വ്വെ ചെസ് ടൂര്‍ണ്ണമെന്റില്‍ പ്രജ്ഞാനന്ദയുടെ സഹോദരി ആര്.വൈശാലി ഒന്നാം സ്ഥാനം നിലനിര്‍ത്തി കുതിക്കുകയാണ്. അഞ്ചാം റൗണ്ടിലെ മത്സരത്തില്‍ ക്ലാസിക്കല്‍ ഗെയിമില്‍ സമനില പാലിച്ചതിനെ തുടര്‍ന്ന് നടന്ന ആര്‍മഗെഡ്ഡോണില്‍ വൈശാലി ചൈനയുടെ ടിംഗ്ജി ലെയെ തോല്പിച്ചു. ഇതോടെ വൈശാലി 10 പോയിന്റുകളോടെ ഒന്നാം സ്ഥാനത്താണ്.
ഉക്രൈന്റെ അന്ന മ്യൂസിചുക് സ്വീഡന്റെ പിയ ക്രാംലിങ്ങിനെതിരെ ക്ലാസിക്കല്‍ ഗെയിമില്‍ തന്നെ വിജയം നേടിയതോടെ ഒമ്പത് പോയിന്റോടെ തൊട്ടടുത്ത് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. കൊനേരു ഹംപിയെ ആര്മഗെഡോണില് തോല്പിച്ച ചൈനയുടെ വെന്‍ജുന്‍ ജു ഏഴര പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്. ഇപ്പോഴത്തെ ലോക ചാമ്പ്യന്‍കൂടിയായ ചൈനയുടെ വെഞ്ചുന്ജു.
ഈയിടെ സമാപിച്ച കാന്‍ഡിഡേറ്റ്സ് ചെസ്സില്‍ മികച്ച താരങ്ങളെ തോല്പിച്ച് തുടര്‍ച്ചയായ ജയങ്ങള്‍ നേടി തിരിച്ചുവരവ് നടത്തിയ വൈശാലി ഇപ്പോള്‍ അപാരഫോമിലാണ്. മെയ് ഒന്നിനാണ് വൈശാലിയെ ഔദ്യോഗികമായി ഗ്രാന്റ് മാസ്റ്റര്‍ ആയി അംഗീകരിച്ചത്. 2023ല്‍ സ്പെയിനില്‍ നടന്ന ലോബ്രെഗാട് ഓപ്പണ്‍ ചെസ് ടൂര്‍ണ്ണമെന്റില്‍ വൈശാലി ഗ്രാന്റ് മാസ്റ്റര്‍ പദവി ലഭിക്കുന്നതിനുള്ള 2500 ഇഎല്‍ഒ പോയിന്റുകള്‍ പൂര്‍ത്തിയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: