Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കാള്‍സനെയും കരുവനയെയും അട്ടിമറിച്ചു; പ്രജ്ഞാനന്ദ ഫിഡെ റേറ്റിംഗില്‍ വിശ്വനാഥന്‍ ആനന്ദിനെ പിന്നിലാക്കി; ഇപ്പോള്‍ ലോക പത്താംറാങ്കുകാരന്‍

ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ മാഗ്നസ് കാള്‍സനെയും രണ്ടാം നമ്പര്‍ താരം യുഎസിന്റെ ഫാബിയാനോ കരുവാനയെയും അട്ടിമറിച്ചതോടെ ഇന്ത്യയുടെ 18 കാരന്‍ പ്രജ്ഞാനന്ദ ഫിഡെ (അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍) റാങ്കിംഗില്‍ ലോക പത്താം നമ്പര്‍ താരമായി. ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ഇതോടെ ഫിഡെ റാങ്കിംഗില്‍ 11ാം സ്ഥാനത്തായി.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jun 2, 2024, 12:39 pm IST
in Sports

ഓസ് ലോ: ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ മാഗ്നസ് കാള്‍സനെയും രണ്ടാം നമ്പര്‍ താരം യുഎസിന്റെ ഫാബിയാനോ കരുവാനയെയും അട്ടിമറിച്ചതോടെ ഇന്ത്യയുടെ 18 കാരന്‍ പ്രജ്ഞാനന്ദ ഫിഡെ (അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍) റാങ്കിംഗില്‍ ലോക പത്താം നമ്പര്‍ താരമായി. ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ഇതോടെ ഫിഡെ റാങ്കിംഗില്‍ 11ാം സ്ഥാനത്തായി.

നേരത്തെ ലോക റാങ്കിംഗില്‍ 14ാം സ്ഥാനത്തായിരുന്നു പ്രജ്ഞാനന്ദ. രണ്ട് ലോക താരങ്ങളെ കഴിഞ്ഞ ദിവസം നോര്‍വ്വെ ചെസ്സില്‍ അട്ടിമറിച്ചതോടെ പ്രജ്ഞാനന്ദയുടെ റേറ്റിംഗില്‍ 7.7 പോയിന്‍റ് ഉയര്‍ന്നു. നേരത്തെ പ്രജ്ഞാനന്ദയുടെ റേറ്റിംഗ് 2748 പോയിന്‍റ് ആയിരുന്നു. ഇത് ഇപ്പോള്‍ 2754.7 പോയിന്‍റായി ഉയര്‍ന്നു. ഇതോടെ പ്രജ്ഞാനന്ദയുടെ റാങ്ക് 14ല്‍ നിന്നും 10 ആയി ഉയര്‍ന്നു.

ഇതോടെ നേരത്തെ പത്താം റാങ്കുകാരനായ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് 11ാം റാങ്കിലേക്ക് താഴ്ന്നു. ആനന്ദിന്റെ ഫിഡെ റേറ്റിംഗ് 2751 ആണ്. ഇന്ത്യയുടെ മറ്റൊരു കൗമാരതാരമായ, ഇപ്പോള്‍ ലോക ചെസ് ചാമ്പ്യനായ ചൈനയുടെ ഡിങ്ങ് ലിറനുമായി ഏറ്റുമുട്ടാന്‍ യോഗ്യത നേടിയ 17കാരന്‍ ഡി.ഗുകേഷിന്റെ ലോകറാങ്ക് ഏഴില്‍ നിന്നും എട്ടായി താഴ്ന്നു. ഗുകേഷിന്റെ റേറ്റിംഗില്‍ മാറ്റമില്ല- 2763 തന്നെ.

നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദയോട് തോല്‍വി ഏറ്റുവാങ്ങിയ ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാന മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റേറ്റിംഗില്‍ ഫാബിയാനോ കരുവാനയ്‌ക്ക് 7.2 പോയിന്‍റ് നഷ്ടമായി. ഇപ്പോള്‍ ലോക മൂന്നാം റാങ്കുകാരനായി ഫാബിയാനോ കരുവാന. റേറ്റിംഗ് 2797. ഇപ്പോള്‍ ലോക ചെസ്സില്‍ 2800ന് മുകളില്‍ റേറ്റിംഗ് ഉള്ള രണ്ട് താരങ്ങളേയുള്ളൂ- നോര്‍വ്വെയുടെ മാഗ്നസ് കാള്‍സനും യുഎസിന്റെ ഹികാരു നകാമുറയും. കാള്‍സന്‍ 2830.9 പോയിന്‍റോടെ ഒന്നാം റാങ്കുകാരനാണെങ്കില്‍ നകാമുറ 2802 പോയിന്‍റോടെ രണ്ടാം റാങ്കുകാരനായി. നോര്‍വ്വെ ചെസ്സിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഹികാരു നകാമുറയുടെ റേറ്റിംഗ് 8.8 പോയിന്‍റ് ഉയര്‍ന്നു.

പക്ഷെ ഇന്ത്യയുടെ 22 കാരന്‍ അര്‍ജുന്‍ എരിഗെയ്സിയാണ് ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന ലോകറാങ്കിംഗുള്ള ഇന്ത്യക്കാരന്‍. ലോക അഞ്ചാം റാങ്കുകാരനാണ് ഇപ്പോള്‍ അര്‍ജുന്‍ എരിഗെയ്സി. ഇപ്പോള്‍ നടക്കുന്ന ഫ്രാന്‍സ് ടോപ് 16 ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ റൗണ്ടുകളില്‍ നേടിയ തകര്‍പ്പന്‍ വിജയത്തോടെ അര്‍ജുന്‍ എരിഗെയ്സി റേറ്റിംഗില്‍ 8.9 പോയിന്‍റ് കൂടി സ്വന്തമാക്കി. അതോടെ ലോക എട്ടാം റാങ്കുകാരനായ എരിഗെയ്സി അഞ്ചാം റാങ്കിലേക്ക് ഉയരുകയായിരുന്നു. ഇപ്പോള്‍ ഏരിഗെയ്സിയുടെ റേറ്റിംഗ് 2769.9 ആണ്. ലോക നാലാം റാങ്കുകാരനായ റഷ്യയുടെ ഇയാന്‍ നെപോംനിഷിയേക്കാള്‍ 0.1 പോയിന്‍റ് മാത്രം താഴെയാണ് അര്‍ജുന്‍ എരിഗെയ്സി ഇപ്പോള്‍. തെലുങ്കാനയിലെ വാറംഗലില്‍ നിന്നുള്ള കളിക്കാരനാണ് 22 കാരനായ അര്‍ജുന്‍ എരിഗെയ്സി.

ഇതോടെ ഇന്ത്യയിലെ കൗമാര-യുവതാരങ്ങള്‍ ലോകറേറ്റിംഗിലും റാങ്കിംഗിലും മുന്‍നിരയില്‍ നില്‍ക്കുന്നവരായി മാറിയിരിക്കുന്നു. 18കാരന്‍ പ്രജ്ഞാനന്ദ 10ാം റാങ്കിലും 17കാരന്‍ ഗുകേഷ് ലോക എട്ടാം നമ്പര്‍ താരവുമാണ്. 22കാരനായ അര്‍ജുന്‍ എരിഗെയ്സി അഞ്ചാം റാങ്കുകാരനും 54കാരനായ വിശ്വനാഥന്‍ ആനന്ദ് 11ാം റാങ്കുകാരനുമാണ്.

Tags: FIDE RankingIan NepomniachtchiArjun ErigaisiMagnus carlsenD.GukeshVishwanathan AnandFIDE RatingPraggnanandhaa #HikaruNakamuraNorway chess
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ടാറ്റ സ്റ്റീല്‍ റാപ്പിഡ് ചെസ്സില്‍ നിഹാല്‍ സരിന് കിരീടം; മണിക്കൂറുകള്‍ക്ക് മുന്‍പ് മരിച്ച, ചെസ്സിലെ ഗുരുവായ മുത്തച്ഛന് കിരീടം സമര്‍പ്പിച്ച് നിഹാല്‍

സെര്‍ജി സ്ക്ലോകിന്‍ (വലത്ത്)
Chess

12 വയസ്സുള്ള കുട്ടി ലോകചെസ്സ് ചാമ്പ്യന്‍ ഡി. ഗുകേഷിനെ തോല്‍പിച്ചു; കാണാം ആ കരുനീക്കങ്ങള്‍

തോല്‍വി താങ്ങാനാവാതെ മേശയില്‍ ഇടിക്കുന്ന മാഗ്നസ് കാള്‍സന്‍ (ഇടത്ത്) അര്‍ജുന്‍ എരിഗെയ്സി (വലത്ത്)
Sports

ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയോട് തോറ്റ മാഗ്നസ് കാള്‍സന്‍ അരിശം മൂത്ത് വീണ്ടും മേശയില്‍ ഇടിച്ചു

ഇന്ത്യയുടെ കൊനേരു ഹംപി (ഇടത്ത്) റഷ്യന്‍ താരം വ്ളാഡിസ്ലാവ് ആര്‍ടെമീവ് (വലത്ത്)
Sports

ലോക റാപ്പിഡ് ചെസ്: വനിതകളില്‍ കൊനേരു ഹംപി മുന്നില്‍; കാള്‍സനെ മുട്ടുകുത്തിച്ച് റഷ്യയുടെ വ്ളാഡിസ്ലാവ് ആര്‍ടെമീവിന്റെ മിന്നും പ്രകടനം

Sports

ഇസ്രയേലില്‍ നടന്ന ജെറുസലെം മാസ്റ്റേഴ്സില്‍ വിശ്വനാഥന്‍ ആനന്ദിനെ തോല്‍പിച്ച് കിരീടം നേടി അര്‍ജുന്‍ എരിഗെയ്സി; സമ്മാനത്തുക 49.3 ലക്ഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.