കോഴിക്കോട്: മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് ചികില്‍സ പിഴവ് സംഭവിച്ചെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍. കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയത് ചികില്‍സ പിഴവാണെന്നുളള മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.
മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് പ്രകാരം മെഡിക്കല്‍ നെഗ്ലീജന്‍സ് ആക്റ്റ് അനുസരിച്ച് ഡോക്ടര്‍ക്കെതിരെ പൊലീസ് നടപടി എടുക്കും. ഡോക്ടര്‍ക്ക് നോട്ടീസ് അയച്ച് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറിയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും എന്നാല്‍ പിഴവ് സംഭവിച്ചോ എന്ന് പറയേണ്ടത് മെഡിക്കല്‍ ബോര്‍ഡാണെന്നും പൊലീസ് പറഞ്ഞു.
പ്രഥമ ദൃഷ്ട്യാ സംശയങ്ങള്‍ ഉണ്ടെന്നും മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടി എടുക്കുമെന്നും എസിപി പറഞ്ഞു. കേസെടുക്കണം എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് എങ്കില്‍ അത്തരം നടപടികള്‍ സ്വീകരിക്കുമെന്നും എസിപി കൂട്ടിച്ചേര്‍ത്തു.
നാല് വയസുകാരിക്ക് കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിലാണ് പൊലീസ് അന്വേഷണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: