ന്യൂദൽഹി : 2023–24 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജിഡിപി വളർച്ച 8.2 ശതമാനത്തിൽ എത്തിയത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ അതിവേഗ വളർച്ചയ്ക്ക് ആക്കം കൂട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉൽപ്പാദന രംഗത്തെ മികച്ച പ്രകടനത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്. നമ്മുടെ രാജ്യത്തെ കഠിനാധ്വാനികളായ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായും മോദി കൂട്ടിച്ചേർത്തു.
ഇതെല്ലാം വനാനിരിക്കുന്ന കാര്യങ്ങളുടെ ഒരു ട്രെയിലർ മാത്രമാണ് . ജനുവരി-മാർച്ച് പാദത്തിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.8 ശതമാനം വളർച്ച കൈവരിച്ചു . ഇത് 2024 സാമ്പത്തിക വർഷത്തിലെ വാർഷിക വളർച്ചാ നിരക്ക് 8.2 ശതമാനമായി ഉയർത്തി. ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി ഇന്ത്യ തുടരുന്നു എന്നതിന് ഉദാഹരണമാണിത്.
നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗവും വിവിധ മേഖലകളിലെ വികസനവും മുന്നോട്ടെന്നു വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകള്‍ കാണിക്കുന്നത്. മൂന്നാം പാദത്തില്‍ 6.7 ശതമാനത്തിലേക്ക് ജിഡിപി വളര്‍ച്ച കുറഞ്ഞെങ്കിലും അവസാന പാദത്തില്‍ എട്ടു ശതമാനത്തിനടുത്തേക്ക് വളര്‍ച്ച തിരികെ എത്തിയിട്ടുണ്ട്. മൂന്നാം പാദത്തില്‍ 8.4 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചെങ്കിലും കുറയുകയായിരുന്നു. എന്നാല്‍ പിന്നീട് വളര്‍ച്ചാ നിരക്ക് തിരിച്ചുപിടിച്ചു. 2024-25 സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ വളര്‍ച്ച ഏഴു ശതമാനമായിരിക്കുമെന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷ. യുഎസിനും ചൈനയ്ക്കും പിന്നാലെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാനുള്ള മുന്നേറ്റത്തിലാണ് രാജ്യം. ജിഡിപിയിലെ മുന്നേറ്റം ഈ നേട്ടത്തിലേക്കുള്ള വേഗം വര്‍ധിപ്പിക്കുന്നതാണ്.
മുന്‍ വര്‍ഷത്തെക്കാള്‍ നിര്‍മാണ മേഖലയിലടക്കം വളര്‍ച്ച കൈവരിക്കാന്‍ രാജ്യത്തിനായി. 2022-23ലെ 8.5 ശതമാനത്തെക്കാള്‍ മുന്നേറ്റം നടത്തി 2023-24ല്‍ 9.9 ശതമാനത്തിലേക്ക് നിര്‍മാണ മേഖലയില്‍ വളര്‍ച്ച കൈവരിച്ചു. സ്റ്റീല്‍, നാച്ചുറല്‍ ഗ്യാസ്, വൈദ്യുതി എന്നിവയിലെല്ലാം 10 ശതമാനത്തിനടുത്ത് വളര്‍ച്ചയുണ്ടായിട്ടുണ്ട്. കല്‍ക്കരി ഉത്പാദനത്തില്‍ 7.5 ശതമാനം വളര്‍ച്ചയുണ്ടായി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വരുമാനത്തില്‍ 17 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്.
അതേസമയം ഈ വർഷം ഇന്ത്യ 6.8 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് മൂഡീസ് റേറ്റിംഗുകൾ പ്രവചിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാമ്പത്തിക ഏജൻസികളിൽ ഒന്നായ മൂഡീസിന്റെ പ്രവചനത്തെപ്പോലും ഞെട്ടിച്ചാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: