മുംബൈ : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിൽ ശനിയാഴ്ച ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും പ്രമുഖ ബോളിവുഡ് നടിയുമായ കങ്കണ റണാവത്ത് വോട്ട് രേഖപ്പെടുത്തി. തുടർന്ന് പ്രവർത്തകരെ മഷിപുരണ്ട വിരൽ കാണിച്ചു കൊണ്ട് അഭിവാദ്യം ചെയ്തു.
എല്ലാവരോടും ജനാധിപത്യത്തിന്റെ ഉത്സവത്തിൽ” പങ്കെടുക്കാനും അവരുടെ വോട്ടവകാശം വിനിയോഗിക്കാനും നടി അഭ്യർത്ഥിച്ചു. കങ്കണ തന്റെ ഇൻസ്റ്റാഗ്രാമിൽ രണ്ട് ചിത്രങ്ങൾ പങ്കിടുകയും ചെയ്തു.
ആദ്യ ചിത്രത്തിൽ, അവർ വോട്ട് ചെയ്യുന്നതായി കാണുന്നു, രണ്ടാമത്തേതിൽ, അവർ ക്യാമറകൾക്ക് നേരെ മഷി പുരട്ടിയ വിരൽ കാണിക്കുന്നതാണ് പങ്കുവച്ചത്.
വോട്ട് ചെയ്തതിന് ശേഷം “ഞാൻ ഇപ്പോൾ വോട്ട് ചെയ്തു. അതൊരു ഉത്സവം പോലെയാണ് അനുഭവപ്പെടുന്നതെന്നും താരം പങ്കുവെച്ചു. മാണ്ഡിയിലെ ജനങ്ങൾ തന്നെ അനുഗ്രഹിക്കുമെന്നും സംസ്ഥാനത്തെ നാല് സീറ്റുകളും തങ്ങൾക്ക് ലഭിക്കുമെന്നും കങ്കണ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: