Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രങ്ങളില്‍ മൃഗബലിയും ആഭിചാരവും ഇല്ലെന്ന് യോഗക്ഷേമസഭ; കര്‍ണാടക ഉപമുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്

തനിക്കും കോണ്‍ഗ്രസിനും എതിരെ കേരളത്തിലെ ക്ഷേത്രത്തില്‍ നടത്തിയ ശത്രുഭൈരവ യാഗത്തില്‍ 52 മൃഗങ്ങളെ ബലി കൊടുത്തെന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2024, 09:00 pm IST
inKerala

തിരുവല്ല: കേരളത്തിലെ ക്ഷേത്രങ്ങളില്‍ മൃഗബലിയും ആഭിചാരവും ഇല്ലെന്ന് തന്ത്രിയും യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷനുമായ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്. തനിക്കും കോണ്‍ഗ്രസിനും എതിരെ കേരളത്തിലെ ക്ഷേത്രത്തില്‍ നടത്തിയ ശത്രുഭൈരവ യാഗത്തില്‍ 52 മൃഗങ്ങളെ ബലി കൊടുത്തെന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്ത്രശാസ്ത്രത്തിലും മന്ത്രശാസ്ത്രത്തിലും പറയുന്ന ഷഡ്കര്‍മ്മങ്ങളില്‍ മൃഗബലിയും ആഭിചാരവും ഉള്‍പ്പെടുന്നില്ല. ഇതറിയാത്തവരാണ് ഇത്തരം തെറ്റിദ്ധാരണാ ജനകമായ പ്രസ്താവനകള്‍ നടത്തുന്നത്. ഹിന്ദു ആചാരാനുഷ്ഠാനങ്ങളെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത ഒരുപാടുപേര്‍ ഉള്ളതിനാല്‍ ഇങ്ങനെയൊക്കെ നടക്കും എന്നു വാദിക്കുകയാണ്. ഇതു കേള്‍ക്കുമ്പോള്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടെന്നു പൊതു സമൂഹം തെറ്റിദ്ധരിക്കുമെന്ന് അദ്ദേഹം ‘ജന്മഭൂമി’യോടു പറഞ്ഞു.

ആരായാലും ആരാധനാ കര്‍മത്തിന്റെ മാര്‍ഗത്തില്‍ പോകുന്നവര്‍ തികച്ചും സസ്യാഹാരിയായിരിക്കണം, മൂന്നു നേരം സന്ധ്യാവന്ദനം ചെയ്യുന്നവരാകണം എന്നൊക്കെ നിബന്ധനകളുണ്ട്. അങ്ങനെയുള്ളവരാണ് പൂജാ കര്‍മത്തിന്റെ മാര്‍ഗത്തില്‍ പോകേണ്ടത്. ആചാരങ്ങളുടെ പേരില്‍ അതുമിതും കാട്ടുന്നത് അക്ഷന്തവ്യമായ തെറ്റാണ്. ക്ഷേത്രാനുഷ്ഠാനങ്ങള്‍ക്ക് വ്യക്തതയുണ്ട്. അതിനൊരു നിയമമുണ്ട്. അതു പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഹിന്ദു സമൂഹത്തിലൊട്ടാകെ ഈ നിബന്ധനകള്‍ ഒന്നാണ്. അതില്‍ ജാതി വ്യത്യാസങ്ങള്‍ ഒന്നുമില്ല.

സാമ്പത്തിക ലഭ്യതയ്‌ക്കു വേണ്ടി ഭീകരത സൃഷ്ടിക്കാന്‍ ചിലരെ പ്രേരിപ്പിക്കാനുള്ള കളികളാണ് ഇത്തരം ആരോപണങ്ങള്‍ക്കു പിന്നില്‍. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങള്‍ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാന്‍ പറ്റില്ല. ഇതൊന്നും ഹൈന്ദവ ശാസ്ത്രത്തില്‍ ഉള്ളതല്ല. ഇത്തരം കാര്യങ്ങള്‍ നിയമംമൂലം നിരോധിച്ചിട്ടുള്ളതുമാണ്. അഴിമതിപ്പണം ഏറെ കൈയിലുള്ളവര്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ കാട്ടുന്ന നികൃഷ്ടമായ പരിപാടികളാണ് ഇതെല്ലാം. ഇതിലൊന്നും ഈശ്വരന്‍ പ്രസാദിക്കില്ല. എന്നുമാത്രമല്ല, ഇങ്ങനെ കാട്ടുന്നവര്‍ അതിന്റെ ശിക്ഷ അനുഭവിക്കേണ്ടിയും വരും. ഹിന്ദു സമൂഹത്തിലോ ക്ഷേത്രങ്ങളിലോ ഇല്ലാത്ത ആചാരങ്ങളെക്കുറിച്ചാണ് ഇവര്‍ പറയുന്നത്. ഇതിനെ ഹിന്ദുസമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു.

Tags: Akiraman Kalidasa Bhattathiripad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആചാര സംരക്ഷണത്തിന് ദുര്‍ഗാഷ്ടമിക്ക് അവധി നല്‍കണം: അക്കീരമണ്‍

Kerala

ശബരിമല ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണം: അക്കീരമണ്‍

Kerala

പ്രാണപ്രതിഷ്ഠയെ രാഷ്‌ട്രീയമായി കാണുന്നത് അനുചിതം: അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്

Kerala

രാഷ്‌ട്രീയ ലക്ഷ്യത്തോടെ സംവരണത്തെ കാണരുത്: അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്

Kerala

വിവാദങ്ങള്‍ക്ക് പിന്നില്‍ ക്ഷേത്രാചാരങ്ങളിലുള്ള അജ്ഞത: അക്കീരമണ്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.