കോട്ടയം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങളില്‍ കമ്മ്യൂണിസ്റ്റ് നിരീശ്വര ആശയങ്ങള്‍ കുത്തിത്തിരുകുന്നു. 2025- 26 അധ്യായന വര്‍ഷം മുതല്‍ കേന്ദ്ര ഏജന്‍സിയായ എന്‍സിഇആര്‍ടിയുടെ പാഠപുസ്തകങ്ങള്‍ക്ക് പകരം പല സുപ്രധാന വിഷയങ്ങളിലും സംസ്ഥാന ഏജന്‍സിയായ എസ്്സിഇആര്ടി തയ്യാറാക്കുന്ന പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടുത്തുകയാണ്. സയന്‍സ് , സോഷ്യോളജി, എക്കണോമിക്സ് , ജോഗ്രഫി വിഷയങ്ങളിലാണ് മുഖ്യമായും എസ്്സിഇആര്ടിയിലേക്കുമാറുന്നതെന്നാണ് അറിയുന്നത് . ഇടതുപക്ഷ സഹയാത്രികരുടെ നേതൃത്വത്തില്‍ എസ്സിഇആര്ടി തയ്യാറാക്കുന്ന പാഠപുസ്തകങ്ങള്‍ പഠിപ്പിക്കുക വഴി സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ സന്നിവേശിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ആശയപരമായ പ്രതിസന്ധി മാത്രമല്ല ഇതു കൊണ്ട് സംഭവിക്കുകയെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ദേശീയ പ്രവേശന പരീക്ഷകളിലടക്കം സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ പിന്നാക്കം പോകുന്ന അവസ്ഥ ഇതു വഴി ഉണ്ടാകും. ജൂണില്‍ തന്നെ പുതിയ പാഠ്യപദ്ധതി പരിഷ്കരണ നടപടികള്‍ ആരംഭിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിട്ടുള്ളത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യഘട്ടം മുതല്‍ ഇത്തരമൊരു നീക്കത്തിന് തുടക്കമിട്ടിരുന്നു. ഈഅധ്യയന വര്‍ഷം അത്് കൂടുതല്‍ സജീവമാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: