ബെര്‍ലിന്‍: ജര്‍മ്മനിയിലേക്ക് കുടിയേറ്റക്കാരനായി എത്തിയ മുസ്ലിം യുവാവ് ഇസ്ലാമിനെ വിമര്‍ശിക്കുന്ന ജര്‍മ്മകാരനുള്‍പ്പെടെ പലരെയും കുത്തിവീഴ്ത്തി. മൈക്കേല്‍ സ്റ്റേഴ്സന്‍ബര്‍ഗര്‍ എന്ന ഇസ്ലാം വിരുദ്ധ പ്രഭാഷകനാണ് കുത്തേറ്റവരില്‍ പ്രധാനി.
https://x.com/AnubhaDayal/status/1796507721707180451
അക്രമിയെ ജര്‍മ്മന്‍ പൊലീസ് കീഴടക്കി. യുവാവിന്റെ കത്തിയാക്രമണത്തില്‍ പലര്‍ക്കും കുത്തേറ്റു. സിറ്റിസണ്‍സ് മൂവ് മെന്റ് പാക്സ് യൂറോപ്പ എന്ന സംഘടന ഇസ്ലാമികവല്‍ക്കരണത്തിനെതിരെ നടത്തുന്ന റാലിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് മൈക്കേല്‍ സ്റ്റേഴ്സന്ബര്ഗറിന് കത്തിക്കുത്തേറ്റത്.
പൊടുന്നനെ റാലിയിലേക്ക് ഇരച്ചുകയറിയ യുവാവ് പലരെയും കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് മാന്‍ഹീം പൊലീസ് പറഞ്ഞു. അതേ സമയം ഓരോരുത്തര്‍ക്കും എത്രത്തോളം ആഴത്തില്‍ പരിക്കേറ്റു എന്ന കാര്യം അറിയില്ല. അക്രമിയെ ഒടുവില്‍ പൊലീസിന് തോക്കുപയോഗിക്കേണ്ടിവന്നു. ഇതില്‍ അക്രമിക്ക് പരിക്കേറ്റു.
പരിക്കേറ്റവരെയും അക്രമിയേയും സംഭവസ്ഥലത്ത് നിന്നും അടിയന്തരമായി ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റാന്‍ മെഡിക്കല്‍ ഹെലികോപ്റ്റര്‍ വരെ ഉപയോഗിക്കേണ്ടിവന്നു.
കുടിയേറി ജര്‍മ്മനിയിലേക്കെത്തുന്ന മുസ്ലിങ്ങളുടെ അക്രമം അവിടെ കൂടിവരികയാണ്. ജര്‍മ്മനിയില്‍ മാത്രമല്ല, ഇറ്റലി, ബ്രിട്ടന്, നോര്‍വ്വെ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നു എന്ന് മാത്രമല്ല, കുടിയേറ്റക്കാരായി എത്തിയ അവര്‍ മതപരമായ കാര്യങ്ങളില്‍ അവിടുത്തെ സര്‍ക്കാരുകളെ വെല്ലുവിളിക്കുന്ന സ്ഥിതിവിശേഷം സംജാതമായത് ഇവിടുത്തെ സര്‍ക്കാരുകളില്‍ ആശങ്ക ഉളവാക്കുന്നു.
ജര്‍മ്മനിയില്‍ 2015ല്‍ വെറും ആറ് ശതമാനം മാത്രമുണ്ടായിരുന്ന മുസ്ലിങ്ങള്‍ 2050ഓടെ അവിടുത്തെ ആകെ ജനസംഖ്യയുടെ 20 ശതമാനമായി ഉയരുമെന്ന് കരുതുന്നു. മറ്റൊരു ജനസംഖ്യാകണക്ക് ഇപ്രകാരമാണ്. 2010 ല്‍ നിന്നും 2016ലേക്ക് നീങ്ങുമ്പോള്‍ ജര്‍മ്മനിയില്‍ മുസ്ലിങ്ങള്‍ അല്ലാത്തവരുടെ ജനസംഖ്യ 7.71 കോടിയില്‍ നിന്നും 7.65 കോടിയായി താഴ്ന്നു. അതേ സമയം മുസ്ലിങ്ങളുടെ ജനസംഖ്യ 33 ലക്ഷത്തില്‍ നിന്നും 50ലക്ഷമായി ഉയര്‍ന്നു. കുടിയേറ്റക്കാരായാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ മുസ്ലിങ്ങള്‍ എത്തുന്നത് വഴിയാണ് ഇവരുടെ എണ്ണം കൂടുന്നത്. അതുപോലെ ജര്‍മ്മനിയില്‍ ഉള്ള മുസ്ലിങ്ങള്‍ യുവാക്കളായതിനാല്‍ അവരുടെ കുട്ടികളുടെ എണ്ണവും പെരുകുകയാണ്. ഇസ്ലാമോഫോബിയ ജര്‍മ്മനിയില്‍ വ്യാപകമാണ്.
ഇപ്പോള്‍ ജര്‍മ്മനിയിലെ മുസ്ലിം ജനസംഖ്യ 8.4 കോടിയാണ്. പടിഞ്ഞാറന്‍ യൂറോപ്പില്‍ ഫ്രാന്‍സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള രണ്ടാമത്തെ രാജ്യമാണ് ജര്‍മ്മനി. പരിക്കിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചോ അറസ്റ്റ് ചെയ്ത യുവാവിനെക്കുറിച്ചോ പൊലീസ് വിശദാംശങ്ങള്‍ പുറത്തുവിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: