ബംഗളുരു : കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെയും തന്നെയും താഴെയിറക്കാന്‍ കേരളത്തില്‍ മൃഗബലി നടന്നുവെന്ന് ആവര്‍ത്തിച്ച് ഡി കെ ശിവകുമാര്‍.എന്നാല്‍ ജനങ്ങളുടെ പ്രാര്‍ത്ഥന തന്റെ കൂടെയുണ്ടെന്നും ശിവകുമാര്‍ പ്രതികരിച്ചു. ആരാണ് പൂജ ചെയ്തതെന്ന് കാലം തെളിയിക്കുമെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു.
ആരാണ് യാഗം നടത്തിയതെന്നും ആരൊക്കെയാണ് അതില്‍ പങ്കെടുത്തതെന്നും ആരാണ് ഇതിന് പിന്നിലെന്നും തനിക്ക് അറിയാമെന്നും ശിവകുമാര്‍ പറഞ്ഞു. രാഷ്‌ട്രീയ എതിരാളികളാണ് ഇത് ചെയ്തതെന്നും മൃഗബലിയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.എന്നാല്‍ ആരുടെയും പേര് പറയാന്‍ അദ്ദേഹം തയാറായില്ല.
തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കുമെതിരെയാണ് യാഗങ്ങള്‍ നടത്തുന്നതെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു. കേരളത്തിലെ രാജ രാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ഒറ്റപ്പെട്ട സ്ഥലത്ത് ശത്രുക്കളെ ഇല്ലാതാക്കാന്‍ ശത്രു ഭൈരവിയാഗം(അഗ്‌നിബലി), പഞ്ചബലി എന്നീ കര്‍മങ്ങളാണ് നടത്തിയത്.
ആട്, 21 എരുമകള്‍, മൂന്ന് കറുത്ത ആടുകള്‍, അഞ്ച് പന്നികള്‍ എന്നിവയെ അഗ്‌നിയാഗത്തിനായി കുരുതി കൊടുത്തു. പൂജകള്‍ക്കായി ശത്രുക്കള്‍ അഘോരികളെയാണ് സമീപിക്കുന്നതെന്നും അതിനെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചെന്നും ശിവകുമാര്‍ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: