വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കൽക്കി 2898 AD’ ഭുജി ആൻഡ് ഭൈരവയുടെ ട്രൈലെർ പുറത്ത്. മെയ് 31 മുതൽ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യും. ഇതിനു മുന്നോടിയായാണ് ചിത്രത്തിന്റെ ട്രൈലെർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ട്രൈലെർ എത്തിയിരിക്കുന്നത്. ഇംഗ്ലീഷ് സിനിമകളെ വെല്ലും വിധമാണ് ഈ ചിത്രത്തിന്റെ അനിമേഷൻ. ഇന്ത്യയിൽ തന്നെ ആദ്യത്തെ ആനിമേഷൻ സീരീസ് സ്ക്രീനിങ്ങ് എപ്പിസോഡ് ആരംഭിക്കുകയാണ് ടീം കൽക്കി 2898 AD. ആദ്യ എപ്പിസോഡ് ഭുജി ആൻഡ് ഭൈരവ മെയ് 30 ന് തിരഞ്ഞെടുക്കപ്പെട്ട തീയറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്.
ഹൈദരാബാദ് ഐഎംബി സിനിമാസ്, സിനിപോളിസ് അന്ധേരി മുംബൈ, ഡിഎൽഎഫ് സാകേത് ഡൽഹി, ഒറിയോൺ മാൾ ഹൈദരാബാദ്, റീൽ സിനിമാസ് ദുബായ് എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട തീയേറ്ററുകളിൽ ചിലത്.
ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം.
ദീപിക പദുകോൺ ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് ചിത്രം നിർമിക്കുന്നു. പി ആർ ഒ – ശബരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: