Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബസില്‍ വച്ചുതന്നെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടു; അജയനും ഷിജിത്തും വിവരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2024, 09:47 pm IST
inKerala

ആദിത്യ തളിയാടത്ത്

കോഴിക്കോട്: ആ സുഖപ്രസവം നടന്നത് കെഎസ്ആര്‍ടിസി ബസില്‍ത്തന്നെ. കുഞ്ഞിന്റെ ആദ്യ കരച്ചില്‍ കേട്ടതായി കണ്ടക്ടര്‍ അജയന്‍ പറയുന്നു. ഡ്രൈവര്‍ ഷിജിത്ത് ശരിവെക്കുന്നു. അവര്‍ ജന്മഭൂമിയോട് സംഭവം വിവരിച്ചതിങ്ങനെ:

ഇന്നലെ ഉച്ചക്ക് 12.20 ന് തൃശ്ശൂര്‍ ബസ്റ്റാന്‍ഡില്‍ നിന്നെടുത്ത തൃശ്ശൂര്‍- തൊട്ടില്‍പ്പാലം കെഎസ്ആര്‍ടിസി ബസ് 15 കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് അത് സംഭവിച്ചത്. പൂര്‍ണ്ണ ഗര്‍ഭിണിയായ ആ സ്ത്രീ ബസ്റ്റാന്‍ഡില്‍ നിന്ന് തനിച്ചു കയറുമ്പോള്‍ത്തന്നെ ശ്രദ്ധിച്ചിരുന്നുവെന്ന് കണ്ടക്ടര്‍ പി.പി.അജയനും ഡ്രൈവര്‍ ഷിജിത്തും പറഞ്ഞു. ബസില്‍ കയറിയ യുവതി സീറ്റില്‍ കൃത്യമായി ഇരുന്നെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ബസ് യാത്ര തുടങ്ങിയത്. എങ്കിലും സ്ത്രീയുടെ മുഖത്തെ പരിഭ്രമവും അങ്കലാപ്പുമെല്ലാം കണ്ടക്ടര്‍ അജയന്‍ ശ്രദ്ധിച്ചു. കുറ്റിപ്പുറത്തേക്കാണ് ടിക്കറ്റ് എന്നറിഞ്ഞപ്പോള്‍ ഒരു മണിക്കൂര്‍ കൊണ്ട് അവിടെ എത്തുമല്ലോ എന്ന സമാധാനമായിരുന്നു ഉണ്ടായതെന്ന് അജയന്‍ പറഞ്ഞു.

അതിനിടെയാണ് പേരാമംഗലത്ത് എത്തിയപ്പോള്‍ യുവതി വേദന വരുന്നതായി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു പറയുന്നത് അജയന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ബസ് നിര്‍ത്താന്‍ അജയന്‍ ആവശ്യപ്പെട്ടു. കുറച്ചു കൂടി മുന്‍പോട്ട് ബസ് പോയാല്‍ അടുത്ത ആശുപത്രിക്കായി കിലോമീറ്ററുകള്‍ പോകേണ്ടിവരുമെന്ന് അജയന്‍ ഓര്‍മിച്ചു. തുടര്‍ന്ന് ഒട്ടും മടിച്ചു നില്ക്കാതെ, കാത്തുനില്ക്കാതെ തൊട്ടടുത്ത അമല ആശുപത്രിയിലേക്ക് ബസ് തിരിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും 80 ശതമാനത്തോളം പ്രസവം നടന്നിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടറും നേഴ്‌സും ബസില്‍ത്തന്നെ പ്രസവമെടുക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ ബസിനുള്ളില്‍വെച്ചുതന്നെ കേട്ടിരുന്നതായും കണ്ടക്ടര്‍ അജയന്‍ പറയുന്നു.

ഇതിനുമുമ്പും ഇത്തരത്തില്‍ സംഭവങ്ങള്‍ ഉണ്ടായതായി ഇരുവരും ഓര്‍മിക്കുന്നു. അസുഖം വന്നവരെ ആശുപത്രിയില്‍ എത്തിക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്, അതെല്ലാം കടമയായി മാത്രമേ കണ്ടിട്ടുള്ളൂവെന്നാണ് നാദാപുരം വാണിമേല്‍ തൈപ്പറമ്പില്‍ അജയന്‍ പറയുന്നത്. ഈ സംഭവം നടന്നപ്പോള്‍ യുവതിയെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണം തുടര്‍ന്ന് ബസിലെ യാത്രക്കാരെ അവരുടെ സ്ഥലങ്ങളില്‍ എത്തിക്കണം എന്ന ചിന്ത മാത്രമാണ് കണ്ടക്ടര്‍ അജയനും ഡ്രൈവര്‍ തൊട്ടില്‍പ്പാലം സ്വദേശി എ.വി. ഷിജിത്തിനും ഉണ്ടായത്.

ഈ വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചില്ല എന്നും മറ്റുമുള്ള വിമര്‍ശനങ്ങള്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരേ ഉയരുന്നുണ്ട്. എന്നാല്‍ ബസ് മണിക്കൂറുകള്‍ വൈകിയാല്‍ മാത്രമേ വിവരം സ്റ്റേഷന്‍ മാസ്റ്ററെ അറിയിക്കേണ്ടതുള്ളുവെന്നാണ് ചട്ടം. ഇവിടെ 10 മിനിറ്റിനടുത്ത് മാത്രമാണ് വൈകിയത്. അതിനാല്‍ത്തന്നെ ഇങ്ങനെ ഒരു സംഭവം നടന്ന വിവരം ഓഫീസില്‍ വിളിച്ചു അറിയിക്കാന്‍പോലും ഇരുവരും മറന്നിരുന്നു. സ്റ്റേഷന്‍ മാസ്റ്റര്‍ മാധ്യമങ്ങളില്‍ കണ്ട് വിവരം തിരക്കിയപ്പോഴാണ് ഇക്കാര്യം പറഞ്ഞതെന്ന് അജയന്‍ പറഞ്ഞു.

Tags: KSRTC Busbaby cryingHappy deliveryChildbirth in KSRTC bus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

Kerala

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

Kerala

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

Thiruvananthapuram

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പോലീസ്

Kerala

വയനാട് ബസും കാറും കൂട്ടിയിടിച്ച് 2 മരണം

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.