ചങ്ങനാശ്ശേരി: സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങളെ ലോകമെമ്പാടുമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ എന്‍എസ്എസ് ഹിന്ദുകോളജ് പ്രിന്‍സിപ്പല്‍ ഡോ.എസ്.സുജാത രചിച്ച രണ്ടാമത്തെ പുസ്തകമായ ”മന്നത്ത് പത്മനാഭന്: വിഷന്‍ ഓഫ് ഹിന്ദുയിസം”ത്തിന്റെ പ്രകാശനം ഇന്ന് നടക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ അറിയിച്ചു.
ചങ്ങനാശ്ശേരി എന്‍എസ്എസ് ഹിന്ദു കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സാഹിത്യകാരനും എഴുത്തച്ഛന് പുരസ്കാര ജേതാവുമായ സി.രാധാകൃഷ്ണന്, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്ക് പുസ്തകം കൈമാറി പ്രകാശനം നിര്‍വ്വഹിക്കും. ആദ്യപുസ്തകത്തില്‍ മന്നത്ത് പത്മനാഭന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള സംഗ്രഹമായിരുന്നു. മലയാളത്തില്‍ നിന്നും ലോകം മുഴുവന്‍ മന്നത്ത് പത്മനാഭന്റെ പ്രവര്‍ത്തനങ്ങള്‍ എത്തിക്കുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ഡോ.എസ്.സുജാത പുസ്തകരചനയ്ക്ക് തുടക്കമിട്ടത്.
പുസ്തകത്തിന്റെ റോയല്‍റ്റി നായര്‍ സര്‍വ്വീസ് സൊസൈറ്റിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ആദ്യപുസ്തകം മൂന്നാഴ്ച്ചയ്ക്കുള്ളില് മൂന്ന് എഡിഷനുകളാണ് പുറത്തിറങ്ങിയത്. ഇതിന് ശേഷം മന്നത്ത് പത്മനാഭന്റെ സ്ത്രീ ശാക്തീകരണപ്രവര്ത്തനങ്ങളെ ക്രോഡീകരിച്ചുള്ള പുസ്തകം പുറത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി ഡോ.എസ്.സുജാത അറിയിച്ചു. മന്നത്ത് പത്മനാഭന്റെ ആത്മകഥയുടെ സമ്പൂര്‍ണ്ണരൂപം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്താനുള്ള ശ്രമവുമുണ്ട്. രണ്ടാമത്തെ പുസ്തകത്തില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെയും പ്രസ്താവനകളുടെയും ലേഖനങ്ങളുടെയും സംഗ്രഹമാണ് ഉള്ക്കൊള്ളിച്ചിരിക്കുന്നുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: