ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇരു ടീമുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ പാക്കിസ്ഥാനെതിരെ ഭാരതം തീര്‍ച്ചയായും ജയിക്കുമെന്ന് പാക് മുന്‍ കീപ്പര്‍ കമ്രാന്‍ അക്മല്‍. പണ്ടത്തെ ഇന്ത്യ അല്ല ഇപ്പോഴത്തേതന്നും ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തര സെഷനില്‍ അദ്ദേഹം പറഞ്ഞു. ആരും ജയിക്കും എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഇന്ത്യ എന്നായിരുന്നു കമ്രാന്‍ അക്മലിന്റെ മറുപടി
യുഎസ്എയും വെസ്റ്റ് ഇന്‍ഡീസും ആതിഥേയരായ ടൂര്‍ണമെന്റ് ജൂണ്‍ ഒന്നിന് ആരംഭിക്കും. ജൂണ്‍ 9 ന്, ഇന്ത്യയും പാകിസ്ഥാനും ന്യൂയോര്‍ക്കിലെ നസാവു കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 35,000 ആരാധകര്‍ക്ക് മുന്നില്‍ ഏറ്റുമുട്ടും.
ഇതിഹാസ പോരാട്ടത്തിന് മുമ്പ്, ജൂണ്‍ 5 ന് ഇന്ത്യ അവരുടെ ടൂര്‍ണമെന്റ് ഉദ്ഘാടന മത്സരത്തില്‍ അയര്‍ലണ്ടിനെ നേരിടും. ജൂണ്‍ 6 ന് പാകിസ്ഥാന് അവരുടെ ഉദ്ഘാടന മത്സരത്തില്‍ യുഎസ്എയെ നേരിടും.ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (സി), ഹാര്‍ദിക് പാണ്ഡ്യ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസണ്, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്പാകിസ്ഥാന് ടീം: ബാബര്‍ അസം (സി), അബ്രാര്‍ അഹമ്മദ്, അസം ഖാന്, ഫഖര്‍ സമാന്, ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, മുഹമ്മദ് അബ്ബാസ് അഫ്രീദി, മുഹമ്മദ് ആമിര്‍, മുഹമ്മദ് റിസ്വാന്, നസീം ഷാ, സയിം അയൂബ്, ഷദാബ് ഖാന്, ഷഹീന് ഷാ അഫ്രീദി, ഉസ്മാന് ഖാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: