റെയില്‍വേയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് രംഗത്തും കാറ്ററിംഗ് രംഗത്തും റെയില്‍വേ സ്റ്റേഷനുകളിലെ കുടിവെള്ള വില്പനമേഖലയിലും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ ഐആര്‍സിടിസിയ്ക്ക് 285 കോടിയുടെ ലാഭം. 2024 ജനവരി മുതല്‍ മാര്‍ച്ച് വരെയുള്ള ത്രൈമാസക്കാലയളവിലെ കണക്ക് പ്രകാരമാണ് ഈ ലാഭം.
2023 ജനവരി മുതല്‍ മാര്‍ച്ച് വരെയുള്ള ത്രൈമസത്തേക്കാള് ലാഭത്തില്‍ രണ്ട് ശതമാനം വളര്‍ച്ചയുണ്ട്. 2024 ജനവരി മുതല്‍ മാര്‍ച്ച് വരെ ആകെ വരുമാനം 1154 കോടിരൂപയായിരുന്നു. ഇതില്‍ 20 ശതമാനം വളര്‍ച്ച നേടി. ഒരു ഓഹരിക്ക് നാല് രൂപ വീതം ലാഭവിഹിതം നല്കാന് കമ്പനി തീരുമാനിച്ചു. ഒരു ഓഹരിയുടെ വില 1082 രൂപയാണ്.
കേന്ദ്രസര്‍ക്കാരിന് ഈ കമ്പനിയില്‍ 62.4 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ട്. വിദേശനിക്ഷേപകര്‍ക്ക് 7.1 ശതമാനവും ആഭ്യന്തര നിക്ഷേപകര്‍ക്ക് 10.5 ശതമാനവും ഓഹരിയുണ്ട്. മറ്റുള്ളവരുടെ കയ്യില്‍ 20 ശതമാനം ഓഹരികള്‍ ഉണ്ട്.
ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് മേഖലയില്‍ നിന്നുള്ള വരുമാനം കുറയുന്നത് ആശങ്കയാണ്. അതേ സമയം ടൂറിസം, ഹോട്ടല്‍ ബുക്കിംഗ്, കുടിവെള്ള വില്പന എന്നീ രംഗത്ത് വരുമാനം കൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: