ന്യൂദല്‍ഹി: ബിജെപി അധികാരത്തില്‍ ഉള്ളിടത്തോളം കാലം രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നടപ്പാക്കില്ലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നടപ്പിലാക്കാനുള്ള പ്രതിപക്ഷത്തിന്റെ ഗൂഢലക്ഷ്യം ഒരിക്കലും നടക്കില്ലെന്നും അദേഹം വ്യക്തമാക്കി.
മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നടപ്പിലാക്കരുതെന്ന് ഭരണഘടനയില്‍ തന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. വാരാണസിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് നദ്ദ ഇക്കാര്യം പറഞ്ഞത്. ദളിത്, ഗോത്ര, പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തില്‍ കൈ കടത്താന്‍ ആരേയും അനുവദിക്കില്ല. ജൂണ്‍ നാലോട് കൂടി പ്രതിപക്ഷത്തിന് എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്ക് കാണാനാകുംമെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: