കൊച്ചി :മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ സംസ്ഥാന പൊലീസിന് കേസെടുക്കാമെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്.രണ്ട് തവണ ഇക്കാര്യം കാട്ടി ഡിജിപിക്ക് കത്ത് നല്‍കിയിരുന്നുവെന്നും വഞ്ചന, ഗൂഡാലോചനാ കുറ്റങ്ങള്‍ അടക്കം നിലനില്‍ക്കുമെന്നും ഇഡി കോടതിയില്‍ പറഞ്ഞു..
ഇതിനിടെ മാസപ്പടി കേസ് റദ്ദാക്കണമെന്ന സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ഹര്‍ജി ബാലിശമാണെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. കളളപ്പണ ഇടപാടാണ് തങ്ങള്‍ പരിശോധിക്കുന്നത്. എന്നാല്‍ സംസ്ഥാന പൊലീസിന്റെ അന്വേഷണ പരിധിയില്‍ വരുന്ന ഗൂഡാലോചന, വഞ്ചന , അനധികൃത സ്വത്തുസമ്പാദനം അടക്കമുളള കാര്യങ്ങളില്‍ കേസെടുക്കാമെന്നുമാണ് ഇഡി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട സാമ്പത്തിക ഇടപാടില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ തളളിയിരുന്നു. പിണറായി സര്‍ക്കാരിനെ ഒരിക്കല്‍ കൂടി പ്രതിരോധത്തില്‍ ആക്കുന്നതാണ് ഇ ഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: